റിയാദ്: അടുത്ത വർഷം ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി സമ്മേളന പ്രചാരണത്തിനു വേണ്ടി റിയാദിൽ ചേർന്ന എസ് ഐ സി നാഷണൽ സുപ്രീം കൗൺസിൽ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. പ്രവാസ ലോകത്തെ സമസ്തയുടെ ആധികാരിക കീഴ്ഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) പ്രവർത്തകർക്ക് സമ്മേളനത്തിൽ ആദ്യ ദിവസം മുതൽ ഓരോ സെഷനുകളിലും പൂർണമായി പങ്കെടുക്കാൻ കഴിയും വിധം സൗദി വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് ഏരിയാ,സെൻട്രൽ, സോണൽ തലങ്ങളിൽ സമ്മേളന സന്ദേശങ്ങൾ കൈമാറുന്ന വിവിധ പരിപാടികൾ ക്രമീകരിക്കും. സമസ്ത സ്ഥാപനങ്ങളും കീഴഘടകങ്ങളുമായി സഹകരിച്ച് നാട്ടിൽ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സമ്മേളന പ്രചാരണത്തിനു വേണ്ടി സമിതി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികൾ: ചെയർമാൻ: സയ്യിദ് ഉബൈദുല്ലാ തങ്ങൾ. ജനറൽ കൺവീനർ: അബ്ദുന്നാസർ ദാരിമി, കമ്പിൽ, ട്രഷറർ: അബൂബക്കർ ഫൈസി വെള്ളില, കോഡിനേറ്റർ: മുഹമമദ് റാഫി ഹുദവി, വൈസ് ചെയർമാന്മാർ: ഇബ്രാഹിം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂർ, അബ്ദുർ റഹ്മാൻ മൗലവി അറക്കൽ,
ബഷീർ ബാഖവി, അബൂബക്കർ ദാരിമി ആലമ്പാടി, സുഹൈൽ ഹുദവി, സയ്യിദ് ഹബീബ് തങ്ങൾ
കൺവീനർമാർ: ശാഫി ദാരിമി, മാഹിൻ വിഴിഞ്ഞം, അയ്യൂബ് ബ്ലാത്തൂർ, മിദ്‌ലാജ് ദാരിമി,
ഫരീദ് ഐക്കരപ്പടി, നൗഫൽ തേഞ്ഞിപ്പലം, റാഷിദ് ദാരിമി
സമ്മേളനത്തോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെട്ട നൂറു പദ്ധതികളിൽ എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ച ‘’ആക്സസ്’’ (അട്ടപ്പാടി ചാരിറ്റബിൾ സർവീസസ് ആന്റ് എജുക്കേഷണൽ സൊസൈറ്റി) പ്രവർത്തനങ്ങൾ സുപ്രീം കൗൺസിൽ വിലയിരുത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താവളം പ്രദേശത്ത് ഇതിനായി വിലക്കെടുത്ത അഞ്ചര ഏക്കർ ഭൂമി വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. സമീപപ്രദേശത്ത് സമസ്ത പ്രീ സ്കൂൾ ‘’അസ്മി’’ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ ഭൂമി വില ഏറ്റെടുത്ത എസ് ഐ സി ഈസ്റ്റേൺ സോൺ കമ്മിറ്റിയെ കൌൺസിൽ അഭിനന്ദിച്ചു. ആറു ബ്ലോക്കുകളിലായി 90,000 ചതുരശ്ര അടിയിൽ രൂപകല്പന ചെയ്യപ്പെട്ട കെട്ടിട സമുച്ചയങ്ങൾക്ക് ആവശ്യമായ നിർമ്മാണ ചെലവ് ആനുപാതിക അടിസ്ഥാനത്തിൽ വിവിധ സെൻട്രൽ കമ്മിറ്റികൾ ഏറ്റെടുത്തു അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കൗൺസിൽ മീറ്റ് ആക്സസ് ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സെയ്ദു ഹാജി മൂന്നിയൂർ,
വർക്കിംഗ് പ്രസി: അബ്ദുർ റഹ്മാൻ അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, വൈസ് പ്രസിഡന്റുമാരായ അബൂബക്കർ ഫൈസി വെള്ളില, അബൂബക്കർ ദാരിമി ആലമ്പാടി, സുഹൈൽ ഹുദവി, സെക്രട്ടറിമാരായ അയ്യൂബ് ബ്ലാത്തൂർ, നൗഫൽ തേഞ്ഞിപ്പലം, ഫരീദ് മക്ക എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് ബഷീർ ബാഖവി, ഓർഗനൈസിങ് സെക്രട്ടറി മാഹിൻ വിഴിഞ്ഞം, സെക്രട്ടറിമാരായ ഉസ്മാൻ എടത്തിൽ, മിദ്‌ലാജ് ദാരിമി എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തു. ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി സ്വാഗതവും ട്രഷറർ ഇബ്രാഹിം ഓമശ്ശേരി നന്ദിയും പറഞ്ഞു.