ജിദ്ദ- സൗദി അറേബ്യയയിലെ പ്രമുഖ കമ്പനിയായ സദാഫ്ക്കോയിൽ ഒരു സാധാരണ ജീവനക്കാരനായി ജോലി തുടങ്ങി അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിലിരുന്നു നീണ്ട 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പൊതു പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറസാനിധുവും ജിദ്ദ മങ്കട മണ്ഡലം കെ എം സി സി ഉപാധ്യക്ഷനുമായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പൊട്ടംപുലാൻ സലീം സദാഫ്കോക്ക് ജിദ്ദ മങ്കട മണ്ഡലം കെ എം സി സി യാത്രയയപ്പ് നൽകി.
മണ്ഡലം കെ എം സി സി പ്രസിഡന്റ് സമദ് മൂർക്കനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സംഗമം ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെ എം സി സി ഉപാധ്യക്ഷൻ അഷ്റഫ് മുല്ലപ്പള്ളി വിവിധ പഞ്ചായത്ത് ഭാരവാഹികളായ മജീദ് അരിപ്ര, ഉണ്ണീൻ പുലാക്കൽ, സൈദലവി ആറങ്ങോടൻ, എ സി മുജീബ് പാങ്ങ്, അസ്രത്ത് അലി കൂട്ടിൽ, അഷ്റഫ് കാപ്പാട്ട്, മുഹമ്മദ് ബാവ തെക്കഞ്ചേരി, സഫീർ ബാവ, മൻസൂർ പെരിഞ്ചീരി, ഷൗക്കത്ത് പഴമള്ളൂർ അലി മങ്കട, നാസർ ഉലങ്ങാടൻ, അസീസ് ഫൈസി വെള്ളില തുടങ്ങിയവർ ആശംസകളർപ്പിച്ചു.
മണ്ഡലം സീനിയർ നേതാവ് ഹംസാപ്പു ചക്കച്ചൻ , മണ്ഡലം ട്രഷറർ വി ടി എം മുത്തു വെള്ളില എന്നിവർ ചേർന്ന് മൊമെന്റോയും മണ്ഡലം ചെയർമാൻ കരീം പടിക്കമണ്ണിൽ ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി എന്നിവർ ചേർന്ന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും കൈമാറി.
സ്വലാഹുദ്ദീൻ വാഫിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നൗഫൽ ചുള്ളിയിൽ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







