മദീന – ഭാര്യയും അഞ്ചു മക്കളും വാഹനാപകടത്തില്‍ മരണപ്പെട്ട വേദനയില്‍ നീറിപ്പുകയുകയാണ് മദീന നിവാസിയായ സൗദി പൗരന് സ്വാലിഹ് അല്‍മുതൈരി. ഇരുപത്തിനാലു മണിക്കൂറിനിടെയാണ് ഭാര്യയും മുഴുവന്‍ മക്കളും മരണപ്പെട്ട് സ്വാലിഹ് അല്‍മുതൈരി ആരുമില്ലാതായി മാറിയത്. രണ്ടു ദിവസം മുമ്പ് മദീന തേഡ് റിംഗ് റോഡിലാണ് സ്വാലിഹ് അല്‍മുതൈരിയുടെ ഭാര്യയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ഭാര്യയും നാലു മക്കളും തല്‍ക്ഷണം മരിച്ചു. അഞ്ചാമത്തെ മകന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ പിറ്റേദിവസം ഈ മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് മദീന ഗവര്‍ണര്‍ സല്മാന് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് സ്വാലിഹ് അല്‍മുതൈരിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.