Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    • ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    • 1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    • വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    • ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മനുഷ്യമനസ്സ് ശുദ്ധീകരിക്കാൻ വിശ്വാസത്തിനും ആരാധനക്കും മാത്രമേ കഴിയൂ- സലീം സുല്ലമി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മനുഷ്യമനസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അവ ശുദ്ധീകരിക്കാൻ ഈ എ.ഐ കാലഘട്ടത്തിൽ പോലും ഒരു ടെക്നോളജിക്കും കഴിയില്ലെന്നും അതിന് വിശ്വാസവും ആരാധനാകർമ്മങ്ങളും തന്നെ ആവശ്യമാണെന്നും കെ.എൻ.എം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ്‌ സലീം സുല്ലമി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അഹ്ലൻ റമദാൻ – റയ്യാൻ കവാടത്തിലൂടെ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകൾ സജീവമാക്കാൻ ആണ് ദൈവം അവന് ആരാധനകൾ നിശ്ചയിച്ചത്. ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ഒരുപകരണമായ മൊബൈൽ ഫോൺ പോലും ചാർജ് ചെയ്യാതിരുന്നാൽ ഒരുപകാരവും നമുക്ക് ലഭിക്കില്ല.

    നമ്മുടെ മനസ്സുകളെയും ഇടക്കിടക്ക് ചാർജ് ചെയ്തുകൊണ്ടിരിക്കണം. അഞ്ചു നേരത്തെ നമസ്കാരം ഒരാളെ ഒരു ദിവസം പല തവണ ചാർജ് ചെയ്യുമ്പോൾ വെള്ളിയാഴ്ചകളിലെ ‘ജുമുഅ’ ആഴ്ചയിലൊരിക്കലും റമദാനിലെ നോമ്പ് വർഷത്തിലൊരിക്കലും ഹജ്ജ് കർമ്മം ജീവിതത്തിലൊരിക്കലും ഒരാളുടെ മനസ്സിനെ മാലിന്യമുക്തമാകാൻ സഹായിക്കുന്നു. “ആർക്കെങ്കിലും തന്റെ മനസ്സിലെ മാലിന്യങ്ങൾ നീക്കിക്കളയണമെങ്കിൽ അവൻ ക്ഷമയുടെ മാസത്തിൽ നോമ്പെടുക്കട്ടെ” എന്ന പ്രവാചക വചനവും അദ്ദേഹം ഉണർത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദൈവികമായ മാർഗ്ഗത്തിൽ പോരാട്ടത്തിലേർപ്പെട്ട് വീരമൃത്യു വരിച്ച ഒരാളെക്കാൾ പ്രതിഫലം നേടാൻ ഒരു റമദാൻ കൂടി ജീവിക്കുകയും അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്ത മറ്റൊരാൾക്ക്‌ സാധിച്ച സംഭവം റമദാനിൽ നമുക്ക് നേടിയെടുക്കാവുന്ന പുണ്യങ്ങളുടെ ആധിക്യമാണ് കാണിക്കുന്നതെന്ന് ആമുഖപ്രഭാഷണം നിർവഹിച്ച അമീസ് സ്വലാഹി അഭിപ്രായപ്പെട്ടു.

    വിശുദ്ധ ഖുർആനടക്കമുള്ള മുഴുവൻ വേദഗ്രൻഥങ്ങളും ഈ ഭൂമിയിൽ അവതീർണ്ണമായതും ഇസ്ലാമിക ലോകത്തെ ആദ്യ യുദ്ധമടക്കമുള്ള പ്രധാനപ്പെട്ട ഒരുപാട് ചരിത്രസംഭവങ്ങൾ അരങ്ങേറിയതും റമദാനിലായിരുന്നു എന്ന് സമാപനപ്രസംഗം നിർവ്വഹിച്ച ഷിഹാബ് സലഫി പറഞ്ഞു. റമദാൻ കഴിയുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ നമുക്ക് കഴിയണമെന്നും എന്നാലേ ഈ റമദാൻ സാർത്ഥകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് റമദാനിനെ കുറിച്ച് ശ്രോതാക്കളുടെ സംശയങ്ങൾക്ക് പണ്ഡിതൻമാർ മറുപടി നൽകി.

    മദാനിനോട് അനുബന്ധിച്ച് ഇസ്ലാഹീ സെന്റർ പുറത്തിറക്കുന്ന ‘റയ്യാൻ കവാടം’ എന്ന വീഡിയോ സീരീസിന്റെ ഡെമോയുടെ ഉദ്ഘാടനം സലീം സുല്ലമി നിർവഹിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന്, ഷാഫി ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islahi Saleem Sullami
    Latest News
    സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    15/05/2025
    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    15/05/2025
    1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    15/05/2025
    വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    15/05/2025
    ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.