റിയാദ് – എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) വനിതാ വേദി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സ്‌കൂള്‍ റിയാദ് മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ജിനീയര്‍ ഷെഹ്‌നാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നൗഷാദ് ആലുവ ആമുഖ ഭാഷണം നടത്തി.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അലി ആലുവ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി നസ്‌റിയ ജിബിന്‍ (പ്രസിഡന്റ്), സൗമ്യ തോമസ് (ജനറല്‍ സെക്രട്ടറി), അമൃത സുഭാഷ് മേലേമഠം (ട്രഷറര്‍), കാര്‍ത്തിക എസ് രാജ്, ഹസീന മുജീബ് (വൈസ് പ്രസിഡന്രുമാര്‍), ജിയാ ജോസ്, നസ്രിന്‍ റിയാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ലിയാ സജീര്‍, മീനൂജ സനീഷ്, ആതിര എം നായര്‍ (ആര്‍ട്‌സ് വിങ് കണ്‍വീനര്‍മാര്‍), നൗറീന്‍ ഷാ, സഫ്‌ന അമീര്‍, മറിയം സഹല്‍ (കള്‍ച്ചറല്‍ കണ്‍വീനര്‍മാര്‍), നെജു കബീര്‍, ഷെജീന കരീം, ബീമാ മിഥുലാജ് (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയും അഡ്വൈസറി ബോര്‍ഡ് മെമ്പര്‍മാരായി സന്ധ്യ ബാബു, മിനി വക്കീല്‍, എലിസബത്ത്, സ്വപ്ന ഷുക്കൂര്‍, ബീനാ ജോയ്, നിതാ ഹിദാഷ്, സിനി ഷറഫുദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
എടപ്പ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍മാരായ അഷ്‌റഫ് മുവ്വാറ്റുപുഴ, ഷുക്കൂര്‍ ആലുവ, സലാം പെരുമ്പാവൂര്‍, ബാബു പറവൂര്‍, വനിതാ വേദി പ്രവര്‍ത്തകരായ റിസാന സലാഹ്, സാബി മനീഷ്, ബീന തോമസ്, ഷാലു സവാദ്, ഷഫ്‌ന അമീര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായ മുഹമ്മദ് സഹല്‍, അജീഷ് ചെറുവട്ടൂര്‍, മുജീബ് മൂലയില്‍, സനീഷ് നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു.