റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം എന്ന ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി പരസ്പരം അറിയാനും അറിയിക്കാനും എന്ന ശീർഷകത്തിൽ റിയാദിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതോളം സംഘടനകളുടെ പ്രതിനിധികൾ സ്പന്ദനം 2024 എന്ന പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ഒരുമിച്ചു കൂടി. പതിറ്റാണ്ടുകളായി വിവിധ രൂപത്തിൽ സാമൂഹ്യ സേവനം ചെയ്യുന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകൾ അവരുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും കൈമാറി.
ധാർമിക യുവത്വം സുരക്ഷിത സമൂഹത്തിന്റെ കാതൽ, മതബോധം മനുഷ്യത്വ ബോധം
ഫാസിസത്തിനെതിരെ, തീവ്രവാദത്തിനെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി, ലിംഗ നീതി നെല്ലും പതിരും, സുരക്ഷിത കുടുംബം സുരക്ഷിത സമൂഹം തുടങ്ങി ആറോളം വിഷയങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ചർച്ച ചെയ്തു.

ഷാജഹാൻ ചളവറ, ഐ.എം.കെ അഹമ്മദ് എന്നിവർ ചർച്ച നിയന്ത്രിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷഹീൻ (സംഗമം കോഴിക്കോട്) ജയൻ കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ (കെ.ഇ.എ കൊടുങ്ങല്ലൂർ ) എൻ.കെ അഷ്‌റഫ്, യൂനുസ് (പാസ് പരപ്പനങ്ങാടി ) റഷീദ് തമ്പോലകടവൻ (റിവ വഴിക്കടവ്) ഇസ്മായിൽ, അനിൽ ചിറക്കൽ ( കെ.ഇ.ഒഎസ് കണ്ണൂർ) സൽമാനുൽ ഫാരിസ് (ഡബ്ല്യു..എ.ഡബ്ല്യു.എ വണ്ടൂർ) ആസിഫ് ഇക്ബാൽ, ഫാരിസ് സൈഫ്, ബദർ കാസിം, താഹിർ (ഇ.വി.എ ആലപ്പുഴ) എ.കെ മുസ്തഫ, അബ്ദുൽ ജബ്ബാർ (മാസ് റിയാദ്)കെ.പി സലീം (മർവ മമ്പാട്) മുഹമ്മദ് പൊന്മള, സി.കെ അബ്ദുൽ റഹ്മാൻ (റിമാൽ- മലപ്പുറം) ബഷീർ ഫത്ഹുദ്ധീൻ, എസ്ജാനിസ് (നന്മ കരുനാഗപള്ളി) ഷമീം വെള്ളാടത്ത് (focus റിയാദ്) എന്നിവർ സംസാരിച്ചു. ഇസ്ലാഹി സെന്റർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി പാലക്കാട് സമാപന പ്രഭാഷണം നടത്തി. സാജിദ് ഒതായി സ്വാഗതവും സിറാജ് തയ്യിൽ നന്ദിയും പറഞ്ഞു.