ദമാം – ഖത്തീഫ് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെ കേടായ ഒമ്പതു ടണ്‍ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെ നീക്കം ചെയ്തതിനാലും സൂക്ഷിച്ചതിനാലും ഉപയോഗശൂന്യമായി മാറിയ മത്സ്യ ശേഖരമാണ് പിടിച്ചെടുത്തത്.
ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയതെന്നും കേടായ മത്സ്യം സൂക്ഷിച്ച ലോറികള്‍ പിടികൂടിയതായും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സൂക്ഷിച്ച മത്സ്യമാണ് ലോറികളിലുണ്ടായിരുന്നതെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group