റിയാദ് – ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഒമ്പതംഗ കവര്‍ച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ശേഷിക്കുന്നവര്‍ പാക്കിസ്ഥാനികളും യെമനികളുമാണ്. ഒരു സൗദി യുവാവും കൂട്ടത്തിലുണ്ട്. ചരക്ക് ലോറി മോഷ്ടിച്ച് ചരക്ക് ലോഡ് കവര്‍ന്ന് വില്പന നടത്തുകയാണ് സംഘം ചെയ്തത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group