റിയാദ് – റിയാദ് പ്രവിശ്യയിലെ ദലമില്‍ അല്മുഹന്ദിസീന് ഡിസ്ട്രിക്ടില്‍ റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞ് രണ്ടു കാറുകള്‍ മലിനജല ടാങ്കില്‍ പതിച്ചു. ലോണ്‍ട്രിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറുകളാണ് നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്ന് ടാങ്കില്‍ പതിച്ചത്.
കാറുകള്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. റോഡ് ഇടിഞ്ഞ് കാറുകള്‍ മലിനജല ടാങ്കില്‍ പതിക്കുന്നതിന്റെയും ക്രെയിന്‍ ഉപയോഗിച്ച് കാറുകള്‍ പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group