റിയാദ്- അല്‍ഹസയില്‍ കാര്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ടെ നാസര്‍ (58) ആണ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഉദൈലിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഹുഫൂഫിലെ കിംഗ് ഫഹദ് മോര്‍ച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി കെഎംസിസി, നാസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group