Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    • ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    • കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    • ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കലാസാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് പൊന്നോണം24 വിപുലമായി ആഘോഷിച്ചു. മലയാളമണ്ണിന്റെ തനിമയില്‍ ചെണ്ടമേളത്തിന്റെയും തിരുവാതിര ചുവടുകളോടും മുത്തുകുടകളേന്തിയ ബാലികമാരും പുലിക്കളിയുടെയും വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബലിയെ ആര്‍പ്പ് വിളിയോടെ വരവേറ്റു.ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നോണം 24 ആഘോഷത്തില്‍ സൗദിയിലെ സിംഗപ്പൂര്‍ അംബാസഡര്‍ എസ് .പ്രേംജിത് മുഖ്യാഥിതിയായിരുന്നു. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക ചടങ്ങില്‍ സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു.

    സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നല്‍കി. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. മുഖ്യപ്രയോജകരായ റയാന്‍ ഇന്റര്‍നേഷണല്‍ ക്ലിനിക് പ്രതിനിധി മുശ്താഖ്, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വല്‍, ടി വി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലാം ടി വി എസ്, അന്‍സാര്‍ ക്രിസ്റ്റല്‍, ഷമീര്‍ ശാമില്‍, സനു മാവേലിക്കര, റഹ്മാന്‍ മുനമ്പത്ത് എം കെ ഫുഡ്‌സ്, ശബരീഷ് ചിറ്റൂര്‍, ഫൈസല്‍ ബി & ബി, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നിബിന്‍ ഇന്ദ്രനീലം സിറ്റി ഫ്‌ളവര്‍, നസില്‍ റോസൈസ്, ശിഹാബ്, സാമൂഹിക പ്രവര്‍ത്തകരായ മുജീബ് കായംകുളം, അസ്‌ലം പാലത്ത്, കബീര്‍ പട്ടാമ്പി, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍, പൊന്നോണം 24 കണ്‍വീനര്‍ നസീര്‍ അല്‍ഹൈര്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യാതിഥിയെ കോഡിനേറ്റര്‍ ഷൈജു പച്ച പൊന്നാട അണിയിച്ച് ആദരിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം നന്ദി പറഞ്ഞു.
    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ,കായിക മത്സരങ്ങള്‍ റിജോഷ് കടലുണ്ടി, ബാലഗോപലന്‍ , ഷാഫി നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അട്ടമല വനത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ആദിവാസി കുടുംബത്തെ രക്ഷിക്കാനുള്ള ധീരമായ ദൗത്യവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദേഹത്ത് ചേര്‍ത്ത് തോര്‍ത്ത് കീറി ഉറപ്പിച്ചു മല ഇറങ്ങിവന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് റിയാദ് ടാക്കീസ് ഓണപ്പൂക്കളം ഒരുക്കിയത്. പരമ്പരാഗതരീതിയില്‍ തൂശനിലയില്‍ ടാക്കിസ് കുടുംബാംഗങ്ങള്‍ ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശമുണര്‍ത്തി.
    കൃഷ്ണകുമാര്‍, ജലീല്‍ കൊച്ചിന്‍, പവിത്രന്‍ കണ്ണൂര്‍, ശങ്കര്‍ കേശവന്‍, ദേവിക ബാബുരാജ്, മാലിനി, റോബിന്‍ ഡേവിസ്, ഇശല്‍ ആസിഫ്, ഫാത്തിമ, ശുബൈബ്, ആമിന ഫാത്തിമ, ബിനു, ടോണി, ഷബ്‌ന എന്നിവരുടെ ഗാനങ്ങളും അഞ്ജു അനിയനും ടീമും അവതരിപ്പിച്ച തിരുവാതിരക്കളി, അലിയ അനസിന്റെ ഭരതനാട്യം, കലാമണ്ഡലം കുഞ്ഞുമുഹമ്മദ് മാഷും സംഘവും ആവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം, ആദ്യ സുഗേഷ്, ലയ സുഗേഷ്, ഇഷാ ഫാത്തിമ, ഏഞ്ചല്‍ ജോണി എന്നിവരുടെ ഡാന്‍സും വരുണ്‍, രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി. ജോസ് ആന്റണി മാവേലിയായി വേഷമിട്ടു.
    സജീര്‍ സമദ്, അശോക്, അന്‍വര്‍ യൂനുസ്, സരൂപ് ഉണ്ണി, ഹരീഷ്, ലബൈബ് ഇ കെ, എടവണ്ണ സുനില്‍ ബാബു, രതീഷ് നാരായണന്‍, ബാബു കണ്ണോത്, നബീല്‍ ഷാ, ജോസ് കടമ്പനാട്, പീറ്റര്‍ ജോര്‍ജ്, ഷിറാസ്, നൗഷാദ് പുനലൂര്‍ , അന്‍സാര്‍ കൊടുവള്ളി , റാഫി എം ഡി, റമീസ് , ജംഷി കാലിക്കറ്റ്, സോണി ജോസഫ്, നിസാര്‍ പള്ളികശേരി, സനൂപ് രയറോത്ത്, ഷഫീഖ് വലിയ, റജീസ്, എല്‍ദോ വയനാട്, സുദീപ് പി എസ്, ഫൈസല്‍ കൊച്ചു, സിജോ മാവേലിക്കര, അഷ്‌റഫ് അപ്പക്കാട്ടില്‍, ജംഷാദ്, നൗഷാദ് പള്ളത്, അനില്‍ കുമാര്‍ തമ്പുരു, സജി ചെറിയാന്‍, സുല്‍ഫി കൊച്ചു, സാജിദ്‌നൂറനാട് ,ഷംനാസ് അയൂബ്, പ്രദീപ് കിച്ചു, ഷാജി സാമുവല്‍, മുഹമ്മദ് റിസ്വാന്‍, ഷിജു ബഷീര്‍ , ടിനു, ജോണി തോമസ്, ജില്‍ ജില്‍ മാളവന, ജിബിന്‍ സമദ്, ബാദുഷ, രജീഷ്, സാജിദ്, സൈദ്, വര്‍ഗീസ് തങ്കച്ചന്‍, കെ ടി കരീം, അന്‍വര്‍ സാദത്, പ്രമോദ്, നാസര്‍ വലിയകത്ത്, ശിഹാബ്, ഇബ്രാഹിം, ശുകൂര്‍, ഷഹനാസ്, ഷംനാദ് അയൂബ്, സനോജ്, ഷമീര്‍, രാഷി രമേശ്, ഫാരിസ് നവാസ്, പ്രഷീദ്, സിദാന്‍ ഷമീര്‍, നാസര്‍ ആലുവ, ശംസു, ബ്ലസണ്‍, ബൈജു ഇട്ടന്‍, അജിത്, സജീവ്, ശരത്, ഹബീബ്, അലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
    വേദിയില്‍ ‘ഡോള്‍ ഓഫ് അറേബ്യ’ യുടെ നാസിക് ഡോള്‍ ടീമിന്റെ അരങ്ങേറ്റവും നടന്നു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. ഉമറലി അക്ബര്‍ കലാകായിക മത്സരങ്ങളും ഷാഫി ഫ്രണ്ട്‌സ് ശബ്ദ നിയന്ത്രണവും നിര്‍വഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    05/04/2026
    ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    05/04/2026
    കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    05/04/2026
    ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    05/04/2026
    കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version