റിയാദ്- സൗദി അറേബ്യയുടെ 94മത് ദേശീയ ദിനാഘോഷം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് സബര്‍മതിയില്‍ ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
സൗദിയുടെ വികസനകുതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ദേശീയ ദിനത്തിലൊരുക്കിയ ഈ കൂടിച്ചേരലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വല്ലാഞ്ചിറ പറഞ്ഞു.
ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ സംസാരിച്ചു.
യഹിയ കൊടുങ്ങല്ലൂര്‍, എല്‍ കെ അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, രാജു പാപ്പുള്ളി, റഫീഖ് വെമ്പായം, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, മജു സിവില്‍ സ്റ്റേഷന്, ജയന് കൊടുങ്ങല്ലൂര്‍, അന്‍സായി ഷൗക്കത്ത്, അലക്സ് കൊട്ടാരക്കര, അന്‍സര്‍ വര്‍ക്കല, ഷബീര്‍, മൊയ്തീന് പാലക്കാട്, ഹരീന്ദ്രന്‍, ശറഫ് ചിറ്റന്, സെയ്നുദീന് വെട്ടത്തുര്‍, അന്‍സര്‍ നെയ്തല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.