റിയാദ്– ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27ന് വെള്ളിയാഴ്ച്ച എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ളമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അതിഥികളെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരായതായി സംഘാടക സമിതി അറിയിച്ചു. അതിഥി സ്വീകരണം, ഇരിപ്പിട ക്രമീകരണം, ഭക്ഷണ വിതരണം, പാര്‍ക്കിംഗ് നിയന്ത്രണം എന്നിവയ്ക്ക് പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. നൂറിലധികം അംഗങ്ങളുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സംഘാടക സമിതിയില്‍ സലിം കളക്കര (പ്രസിഡന്റ്), ഫൈസല്‍ ബാഹസന്‍ (ജനറല്‍ കണ്‍വീനര്‍), നിഷാദ് ആലംകോട് (ജോയിന്റ് കണ്‍വീനര്‍), രഘുനാഥ് പറശ്ശിനിക്കടവ് (ഫുഡ് കണ്‍വീനര്‍), നവാസ് വെള്ളിമാട് കുന്ന് (ഫൈനാന്‍സ് കണ്‍വീനര്‍), മുഹമ്മദലി മണ്ണാര്‍ക്കാട് (സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇന്‍വിറ്റേഷന്‍ & റിസപ്ഷന്‍ കണ്‍വീനര്‍), നൗഫല്‍ പാലക്കാടന്‍ (പബ്ലിസിറ്റി കണ്‍വീനര്‍), സജീര്‍ പൂന്തുറ (വോളന്റിയര്‍ കണ്‍വീനര്‍), സക്കീര്‍ ദാനത്ത് (കോഡിനേറ്റര്‍) അഷ്‌റഫ് മേച്ചേരി (മീഡിയ കണ്‍വീനര്‍) തുടങ്ങി 101 അംഗങ്ങളടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ സജ്ജരാണ്. ഒഐസിസി കുടുംബാംഗങ്ങളും വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സമൂഹത്തിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



