Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ട്രംപിന് ദാസ്യവേല ചെയ്ത് രാജ്യത്തിന്റെ അഭിമാനം മോഡി അടിയറവ് വെച്ചു: റിയാദ് ഒ.ഐ.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽനിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയ സംഭവത്തിൽ റിയാദ് ഒ.ഐ.സി.സി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. എൻ.ആർ.കെ മുൻ ചെയർമാനും ഒ.ഐ.സി.സി ഭാരവാഹിയുമായിരുന്ന അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.

    അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഒരു അന്താരാഷ്ട്ര കുറ്റവാളിയെ പോലെ ഇന്ത്യൻ പൗരൻമാരെ കൈകാലുകൾ ബന്ധിച്ച് അമേരിക്കയുടെ പ്രതിരോധ വിമാനത്തിൽ കയറ്റി ഇന്ത്യൻ മണ്ണിൽ ഇറക്കിയ സംഭവം ചരിത്രത്തിൽ ആദ്യമായിട്ടാണന്നും അയ്യൂബ് ഖാൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയിൽ നിതാഖാത്ത് പ്രഖ്യാപിച്ച് അതിന്റെ സമയപരിധി കഴിഞ്ഞതിന് ശേഷവും അനധികൃതമായി താമസിക്കുന്നവരെ അധികാരികൾ കണ്ടെത്തി അവരെയെല്ലാം മാന്യമായ രീതിയിലാണ് നാട്ടിലേക്ക് കയറ്റി അയച്ചതെന്ന് ഓർക്കണം. എന്തുകൊണ്ടാണ് ഇന്ത്യയിൽനിന്ന് ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രയാണം ദിനംപ്രതി ഉണ്ടാകുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. മോഡി സർക്കാറിന്റെ ഭരണത്തിന് ശേഷം പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങളടക്കം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

    കാൽ നൂറ്റാണ്ട് മുൻപുള്ള ലോകരാഷ്ട്രീയ സാഹചര്യത്തിൽ ഒരു ജനാധിപത്യ രാഷ്ട്രത്തിലും ഇന്ന് അമേരിക്ക സ്വീകരിക്കുന്നതു പോലുള്ള ഭരണകൂട നടപടി സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിയാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം നീങ്ങുന്നതെന്ന് യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. ഭാരവാഹികളായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, മാള മുഹിയിദ്ധീൻ, ജോൺസൺ, നാദിർഷ റഹിമാൻ, വിൻസന്റ് തിരുവനന്തപുരം, ബഷീർ കോട്ടയം, ഹരീന്ദ്രൻ കണ്ണൂർ, ഉമർ ഷരീഫ്, സിജോ വയനാട്, അൻസാർ വടശ്ശേരിക്കോണം, ജംഷീർ തുവ്വൂർ, സൈനുദ്ധീൻ പാലക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ സ്വാഗതവും, സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു. അശ്റഫ് മേച്ചേരി, നാസർ മാവൂർ,മുസ്തഫ പാലക്കാട്, സഫീർ ബുർഹാൻ, അൻസാർ വർക്കല,സാദിഖ് വടപുറം, അൻസാർ പാലക്കാട്, ഭദ്രൻ തിരുവനന്തപുരം, റിയാസ് തെന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    OICC Trump
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.