റിയാദ്- ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ‘സംഘടനയും പ്രവര്‍ത്തന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ക്ലാസ് നയിച്ചു.
സംഘടന ,സംഘാടനം, പാര്‍ട്ടി അച്ചടക്കം, പ്രോട്ടോകോള്‍ എങ്ങനെ പാലിക്കണം, ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരുമായി അബ്ദുല്ല വല്ലാഞ്ചിറ സംവദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, വിവിധ ജില്ല പ്രസിഡന്റുമാരായ ശിഹാബ് പാലക്കാട്, ശരത് സ്വാമിനാഥന്, നാസര്‍ വലപ്പാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വഗതവും സെക്രട്ടറി ജോണ്സണ് മാര്‍ക്കോസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിവിധ ജില്ല കമ്മിറ്റികളുടെ അര്‍ധ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സുധീര്‍ തിരുവനന്തപുരം, ഷഫീഖ് പുരക്കുന്നില്‍, ജോമോന് ആലപ്പുഴ,ഷിജു പാമ്പാടി, കെ.കെ തോമസ്, നൗഷാദ് ഇടുക്കി, അജീഷ് എറണാകുളം , ജമാല്‍ അറയ്ക്കല്‍, മൊയ്തീന് പാലക്കാട്, സമീര്‍ മാളിയേക്കല്‍,മജു സിവില്‍ സ്റ്റേഷന്, ഹരീന്ദ്രന്‍ കണ്ണൂര്‍ എന്നിവര്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു