Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • ഇന്ത്യയിൽ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു
    • പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു, നൂർഖാൻ വ്യോമ കേന്ദ്രത്തിൽ ഇന്ത്യയുടെ ആക്രമണം
    • ദുബായ് അൽ മക്തൂം വിമാനത്താവളം ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ
    • സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റിയാദ് ഒ.ഐ.സി.സി സൗഹൃദ ഇഫ്താര്‍ സംഗമം- ആയിരങ്ങള്‍ സംബന്ധിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം03/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്-ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുലൈ എക്‌സിറ്റ് 18 ലെ സദ കമ്മ്യൂണി സെന്ററില്‍ നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. റിയാദിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങള്‍ സംഗമത്തില്‍ പങ്കാളികളായി.

    ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സംഘടന ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, ചെയര്‍മാന്‍ കുഞ്ഞി കുമ്പള, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രഘുനാഥ് പറശ്ശിനിക്കടവ്, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപള്ളി, സുഗതന്‍ നൂറനാട്, അമീര്‍ പട്ടണത്ത്, സക്കീര്‍ ധാനത്ത് അടക്കം പ്രധാന ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പരിപാടി ഏകോപിച്ചത്. ഇഫ്താര്‍ സംഗമത്തില്‍ റിയാദ് ഇന്ത്യന്‍ എംബസി സെകന്റ് സെക്രട്ടറി മോയിന്‍ അക്തര്‍, ലുലു റിയാദ് ജനറല്‍ മാനേജര്‍ സമീര്‍ ചത്തോലില്‍, സുധീര്‍ കുമ്മിള്‍, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നസറുദ്ദീന്‍ വിജെ, സനൂബ് പയ്യന്നൂര്‍, ഷാജി കൊടുങ്ങല്ലൂര്‍, അസ്ലം പാലത്ത്, ഗഫൂര്‍ കൊയിലാണ്ടി, ഡോ. അബ്ദുല്‍ അസീസ്, വിനോദ്, കമാല്‍ കോട്ടക്കല്‍, കൃഷ്ണകുമാര്‍, കബീര്‍ പട്ടാമ്പി, ഷൈജു പച്ച, ഷാരോണ്‍ ഷരീഫ്, നൗഷാദ് ആലുവ, നിബു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് തൃശൂര്‍, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, നൗഷാദ് കറ്റാനം, റഹിമാന്‍ മുനമ്പത്ത്, അഡ്വ. അജിത്ത്, സലീം അര്‍ത്തിയില്‍ തുടങ്ങിയ വിവിധ മത സാമൂദായിക, രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളടക്കം നിരവധി പേര്‍ സന്നിഹിതരായി.

    ശാഫി ഹുദവി ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. ശരീരാരാധനയായ നോമ്പ് അല്ലാഹുവിന്റെ അടുക്കല്‍ വളരെ വിലപ്പെട്ടതാണെന്നതിന്റെ ഒരു കാരണം കാപട്യങ്ങള്‍ ഒരിക്കലും ഈ ആരാധനയില്‍ ഇടപെടുന്നില്ല എന്നതാണ്. പ്രായപൂര്‍ത്തിയായ ഓരോ വിശ്വാസിയും റമദാന്‍ മാസത്തില്‍ ഭക്ഷണവും മറ്റു സുഖങ്ങളും ഉപേക്ഷിച്ച് പൂര്‍ണ്ണമായും അല്ലാഹുവിന്റെ പ്രീതിക്കായി പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ, തന്റെ നാഥന്റെ കടമകള്‍ നിറവേറ്റാന്‍ പരിശ്രമിക്കുന്നവരാണ് എന്ന ചിന്ത നമ്മുടെ ഓരോരുത്തരുടെ മനസ്സുകളില്‍ ഉണ്ടായിരിക്കണം. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമായ റമദാന്‍ നമ്മുടെ രാജ്യത്തിനും ലോകത്തിലെ എല്ലാ മനുഷ്യരാശിക്കും അനുഗ്രഹമായിരിക്കട്ടെ എന്നും അദ്ദേഹം റമദാന്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു.

    ഒഐസിസി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലുകുട്ടന്‍, ഷുക്കൂര്‍ ആലുവ,നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായംകുളം, അശ്‌റഫ് മേച്ചേരി, വിനീഷ് ഒതായി, നാദിര്‍ഷാ റഹിമാന്‍, അബ്ദുല്‍ സലാം ഇടുക്കി, ബഷീര്‍ കോട്ടക്കല്‍, നാസര്‍ ലെയ്‌സ്, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, സന്തോഷ്, ഡൊമിനിക്ക് സാവിയോ, സഫീര്‍ ബുര്‍ഹാന്‍, മുസ്തഫ വിഎം, ടോം സി മാത്യു വിവിധ ജില്ല പ്രസിഡന്റുമാരായ കെ.കെ തോമസ്,ഷാജി മടത്തില്‍, ബഷീര്‍ സാപ്റ്റിക്കോ, ശരത്ത് സ്വാമിനാഥന്‍, നാസര്‍ വലപ്പാട്, ഷിഹാബ് പാലക്കാട്, സിദ്ദീഖ് കല്ലുപറമ്പന്‍, ഹര്‍ഷാദ് എം.ടി, അബ്ദുല്‍ മജീദ്, അലക്‌സ് കൊട്ടാരക്കര, അലി ആലുവ, അന്‍സാര്‍ വര്‍ക്കല, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി സൗദി കുടുംബം ആവശ്യപ്പെട്ട ദിയാ പണമായ 34 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഇഫ്താര്‍ വേദിയില്‍ ക്യാമ്പയിനും നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ifthar Riyadh OICC
    Latest News
    ഇന്ത്യയിൽ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു
    10/05/2025
    പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു, നൂർഖാൻ വ്യോമ കേന്ദ്രത്തിൽ ഇന്ത്യയുടെ ആക്രമണം
    10/05/2025
    ദുബായ് അൽ മക്തൂം വിമാനത്താവളം ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ
    10/05/2025
    സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.