റിയാദ്: റിയാദ് തൃശൂര്‍ ജില്ല കെ.എം.സി.സി കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി ചേലക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി മുഖ്യപ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസര്‍ വലപ്പാട്, ബാവ താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജന സെക്രട്ടറി അന്‍ഷാദ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഷാഫി കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. കബീര്‍ വൈലത്തൂര്‍, അബ്ദുല്‍ ഖാദര്‍ വെണ്മെനാട്, ഇജാസ് തിരുനെല്ലൂര്‍, ബഷീര്‍ ചെറുവത്താണി, ഉമര്‍ ചളിങ്ങാട്, സുബൈര്‍ ഒരുമനയൂര്‍, ഷാഹിദ് കറുകമാട്, ഷാഹിദ് തങ്ങള്‍, ഉസ്മാന്‍ തളി, സ്വാലിഹ് അന്തിക്കാട്, സലീം പാവറട്ടി, നിസാര്‍ മരതയൂര്‍, ഉമര്‍ ഫാറൂഖ് മുള്ളൂര്‍ക്കര, റഷീദ് തളിക്കുളം, നാസര്‍ ആറ്റുപുറം, ഹമീദ് കടപ്പുറം, ഇജാസ് മാട്ടുമ്മല്‍, സി.കെ ജസീല്‍, ആബിദ് തളി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.