റിയാദ്- കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്‌ത്താർ സംഗമം അടുത്ത വെള്ളിയാഴ്ച (മാർച്ച് 14 ന്) നടക്കും. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരത്തോളം പേർ പങ്കെടുക്കും. വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളായ കെ.കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, മജീദ് പയ്യന്നൂർ, അസീസ് വെങ്കിട്ട, അഡ്വ അനീർ ബാബു, ജലീൽ തിരൂർ, അഷ്‌റഫ് കല്പകഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, നജീബ് നല്ലാംങ്കണ്ടി, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ കൊടുവള്ളി, ഷബീർ മണ്ണാർക്കാട്, അഷ്‌റഫ് മീപ്പീരി, ഷറഫ് വയനാട്, മുഹമ്മദ് കുട്ടി മുള്ളൂർക്കര, ഉസ്മാൻ പരീത് എറണാകുളം, അൻസാർ വള്ളക്കടവ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റർ തുവ്വൂർ നന്ദിയും പറഞ്ഞു.