റിയാദ്- കണ്ണൂർ ജില്ലാ കെ.എം.സി.സി റിയാദിലെ പന്ത്രണ്ട് ഇന്ത്യൻ സ്കൂളിലെ ആയിരത്തി അഞ്ഞുറോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് “Confluence” എന്ന പേരിൽ ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. റിയാദ് മലാസിലെ മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ അഞ്ചു കാറ്റഗറികളിലായി ഇരുപത്തി അഞ്ചോളം കലാ മത്സരങ്ങളും, സയൻസ് എക്സിബിഷനും വിദ്യാർഥികൾക്ക് നവ്യാനുഭവം സമ്മാനിച്ചു.
പ്രമുഖ വ്യവസായിയും സ്റ്റാർ പ്രിന്റിംഗ് പ്രസ് ഉടമയുമായ ഉടമ ഡേവിഡ്ലുക്കും സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും സ്കൂൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അൻവർ വാരത്ത് അധ്യക്ഷത വഹിച്ചു. പി.ടി.പി മുക്താർ സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് പെരുമ്പ,അബ്ദുൽ റഹ്‌മാൻ ഫാറൂഖ് ,ജലീൽ തിരുർ,ഷാഫി മാസ്റ്റർ തുവ്വൂർ,റസാക്ക് വളക്കൈ, ഷൗക്കത്ത് കടമ്പോട്ട് ,ഷുഹൈൽ കൊടുവള്ളി,മുഹമ്മദ് കുട്ടി,കെ ടി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
ഷാഹിദ് മാസ്റ്റർ, സലീം മാസ്റ്റർ ചാലിയം, പി സി മജീദ്,മുഹമ്മദ് ശബാബ് , ഷെരീഫ് തിലാനൂർ ,റാഫി ടി കെ, അഷറഫ് കവ്വായി, സിദ്ധീക് കല്യാശ്ശേരി, ഷാജഹാൻ വള്ളിക്കുന്ന്, റഹീം കെ ടി, സാബിത്ത് തറമ്മൽ, നൂറുദ്ദീൻ മുണ്ടേരി, ഇസ്ഹാക്ക് തളിപ്പറമ്പ ,ഫുആദ് ചേലേരി, നസീർ പുന്നാട്, ലീയകത്ത് നീർവേലി ,അബ്ദുൽ റഹ്മാൻ കൊയ്യോട്, ഹുസൈൻ കുപ്പം, മുസ്തഫ പാപ്പിനിശ്ശേരി, മുഹമ്മദ് കണ്ടക്കൈ, റസാക്ക് ഫൈസി, മുഹമ്മദ് മണ്ണേരി തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ എംബസി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യാരാ ഇന്റർനാഷനൽ സ്കൂൾ, ന്യൂ മിഡിൽ ഈസ്റ്റ് സ്കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. മോഡേൺ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ അബ്ദുൽ അസീസ്, മാനേജർ പിവി അബ്ദുൽ റഹ്മാൻ, വി കെ മുഹമ്മദ് , കാദർ മക്ക ഹൈപ്പർ മാർക്കറ്റ്, ഷാഹിദ് മാസ്റ്റർ ,സലിം ചാലിയം, നിസാർ കുരിക്കൾ, ഫവാസ് ഇബ്രാഹിം, തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
കെഎംസിസി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം വളർന്നു വരുന്ന യുവ സമൂഹത്തിന്റെ അഭിരുചികളും കലാ വാസനകളും ഉയർത്തുന്നതിന് വേണ്ടിയും പരിശ്രമിക്കുന്നത് അഭിന്ദനർഹമാണെന്ന് മോഡേൺ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസ് പറഞ്ഞു.