ജിദ്ദ – സൗദിയില്‍ ഏറ്റവുമധികം ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നത് റിയാദ് പ്രവിശ്യയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. റിയാദില്‍ പ്രതിവര്‍ഷം 4,36,112 ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അല്‍ഖസീം പ്രവിശ്യയില്‍ പ്രതിവര്‍ഷം 3,90,698 ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നു. സൗദിയില്‍ റിയാദ്, അല്‍ഖസീം പ്രവിശ്യകളിലാണ് ഈത്തപ്പഴ കൃഷി ഏറ്റവും ശക്തം. മൂന്നാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 2,63,283 ഉം നാലാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 2,03,069 ഉം ഹായിലില്‍ 73,298 ഉം അല്‍ജൗഫില്‍ 65,020 ഉം മക്ക പ്രവിശ്യയില്‍ 64,095 ഉം അസീറില്‍ 55,225 ഉം തബൂക്കില്‍ 52,792 ഉം നജ്‌റാനില്‍ 9,837 ഉം അല്‍ബാഹയില്‍ 2,969 ഉം ഉത്തര അതിര്‍ത്തി പ്രവിശഅയയില്‍ 1,314 ഉം ജിസാനില്‍ 111 ഉം ടണ്‍ ഈത്തപ്പഴം പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു. സൗദിയിലെ പതിമൂന്നു പ്രവിശ്യകളിലും ഈത്തപ്പഴ കൃഷിയുണ്ട്.
ഈത്തപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യയുടെ സ്വയംപര്യാപ്തത 124 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം 16 ലക്ഷം ടണ്‍ ഈത്തപ്പഴം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നു. രാജ്യത്ത് 1,65,000 ഹെക്ടര്‍ സ്ഥലത്ത് ഈത്തപ്പഴ കൃഷിയുണ്ട്. സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഈത്തപ്പഴ കൃഷി മേഖലയിലെ വലിയ വിപുലീകരണത്തെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കാര്‍ഷിക സാങ്കേതികവിദ്യകളിലെ ഇന്നൊവേഷന്‍, ഉല്‍പാദന നിലവാരം മെച്ചപ്പെടുത്തല്‍, ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തല്‍ എന്നിവയിലൂടെ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നതില്‍ കൈവരിച്ച ഈ വിജയം, ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയും, ഈത്തപ്പന വ്യവസായം വികസിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും അനുബന്ധ ഏജന്‍സികളും നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.