റിയാദ്– റിയാദ് ഇന്ത്യൻ മീഡിയാ ഫോറം വർണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ പഴകുളം മധു ഉദ്ഘാടനം ചെയ്തു.
ഷംനാദ് കരുനഗാപള്ളി ആമുഖ പ്രഭാഷണം പ്രഭാഷണം നിർവ്വഹിച്ചു. സിറ്റി ഫ്ളവർ എം ഡി ടിഎം അഹമദ് കോയ, നെസ്റ്റോ അൽ വഫ ഡയറക്ടർ അബ്ദുൽ നാസർ, ടി എസ് മെറ്റൽ എം ഡി മധുസുധനൻ, എൻ ആർ കെ വൈസ് ചെയർമാൻ ക്ലീറ്റസ്, ഫോർക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി ജെ നസ്രുദ്ദീൻ, ഷകീബ് കൊളക്കാടൻ, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിൽ മീഡിയ ഫോറം മുൻ ഭാരവാഹികളെ ആദരിച്ചു. വിജെ നസ്രുദീൻ, ഷംനാദ് കരുനാഗപ്പള്ളി, കെഎം കനകലാൽ, ജലീൽ ആലപ്പുഴ എന്നിവർക്കുള്ള ഉപഹാരം ഡോ. അബ്ദുൽ അസീസ്, പുഷ്പരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഓ ഐ സി സി പ്രസിഡണ്ട് സലിം കളക്കര എന്നിവർ കൈമാറി. സാമുഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, കൊക്കകോള മാനേജർ വേണുഗോപാൽ, മജീദ് ചിങ്ങോലി, നവാസ് റഷീദ്, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, ഇബ്രാഹിം സുബ്ഹാൻ, സലിം പള്ളിയിൽ, സുധീർ കുമ്മിൾ, എം സാലി, ഡോ.കെ ആർ ജയചന്ദ്രൻ, റഷീദ് ഖാസ്മി, ശ്രീജിത്ത് കൺട്രിഹെഡ് സോന ഗോൾഡ് & ഡയമണ്ട്, ഷഹനാസ് അബ്ദുൽ ജലീൽ, മൈമൂന അബ്ബാസ്, സബീന എം സാലി, സുഷമ ഷാൻ, റൈയ്ഷാ മധുസുധനൻ, നിഖില സമീർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ബിന്ദു സാബുവിന്റെ നേതൃത്വത്തിൽ നവ്യാ നൃത്ത വിദ്യാലയം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക്ക് ഡാൻസ്, സാൻടുലിൻ ലിൻസു സന്തോഷ് അവതരിപ്പിച്ച കിറ്റാർ ഫൂഷ്യൻ പെർഫോർമൻസ് ആകർഷകമായി. ഷിജു കോട്ടുങ്ങൾ, അൽതാഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി. പരിപാടികൾക്ക് ഷമീർ ബാബു, അഫ്താബ് റഹ്‌മാൻ, നാദിർഷാ റഹ്‌മാൻ, സുലൈമാൻ ഊരകം, നൗഫൽ പാലക്കാടൻ, ഷമീർ കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.



