Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് മൂലം മരണപ്പെട്ടു
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെ ബാധിച്ചു-റിയാദ് ഇന്ത്യ മീഡിയ ഫോറം സംവാദം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇന്ത്യ മീഡിയ ഫോറം സെമിനാറിൽ നജീം കൊച്ചുകലുങ്ക് സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഇന്ത്യയുടെ 78 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ഇന്ത്യ @78 സംവാദം സംഘടിപ്പിച്ചു.

    നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നും ഓരോ പൗരനും അത് തിരിച്ചറിയണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തെ ഹിന്ദു, മുസ്ലിം എന്ന് തരംതിരിച്ച് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സൈന്യത്തെ പോലും ഹിന്ദുവത്കരിക്കാനുളള നീക്കമാണ് നടക്കുന്നത്. ഭരണ ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയവര്‍ അതിന്റെ ആത്മാവ് നശിപ്പിക്കുകയാണിപ്പോള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങളില്‍ അതിവിദഗ്ധമായി മാറ്റങ്ങള്‍ വരുത്തി വിദ്യാര്‍ഥികളെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പൗരന്മാര്‍ വിവേചനം നേരിടുന്നുണ്ട്. നിയമങ്ങളും നയങ്ങളും സങ്കീര്‍ണമാകുമ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് പോറലേല്‍ക്കുന്നു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ അവഗണിക്കപ്പെടുകയാണ്. ആരോഗ്യരാഷ്ട്രീയം ഇന്ത്യയുടെ ആരോഗ്യമേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ്. നയവൈകല്യവും ഫണ്ടിംഗിന്റെ അഭാവവും ആരോഗ്യത്തെ മേഖലയെ ക്ഷയിപ്പിക്കുകയാണ്. ഭരണാധികാരികള്‍ ഇത് തിരിച്ചറിയണമെന്നും രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും മുഖ്യ അജണ്ടയാക്കണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

    വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു. റിംഫ് രക്ഷാധികാരി നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. നാദിര്‍ഷ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു.
    സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ വിഷയാവതരണം നടത്തി. ഷംനാദ് കരുനാഗപ്പള്ളി മോഡറേറ്ററായിരുന്നു.

    സതീഷ് കുമാര്‍ കേളി (ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍), സുധീര്‍ കുമ്മിള്‍ നവോദയ (ഭരണഘടനയും സമകാലിക ഇന്ത്യയും), ജയന്‍ കൊടുങ്ങല്ലൂര്‍ റിംഫ് (നിറം മാറുന്ന വിദ്യാഭ്യാസ നയം), ബാരിഷ് ചെമ്പകശ്ശേരി പ്രവാസി (പൗരത്വ വിവേചനം), ഷാഫി തുവ്വൂര്‍ കെഎംസിസി (സമ്പദ്ഘടനയും ദാരിദ്ര്യവും, അഡ്വ. എല്‍.കെ അജിത് ഒഐസിസി (തൊഴിലില്ലായ്മയും കുടിയേറ്റവും), ഡോ. അബ്ദുല്‍ അസീസ് (രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യമേഖല), ഇല്‍യാസ് പാണ്ടിക്കാട് ആവാസ് (കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും), രാഷ്ട്രീയ നിരീക്ഷകന്‍ സലീം പള്ളിയില്‍ (ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും), എം. സാലി ആലുവ ന്യൂ ഏജ് (ഇന്ത്യയുടെ സ്ഥിരതയും സുരക്ഷയും) എന്നിവരാണ് സംവാദത്തില്‍ സംബന്ധിച്ചത്. ചീഫ് കോഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദി പറഞ്ഞു.
    മുജീബ് ചങ്ങരംകുളം, ഷമീര്‍ കുന്നുമ്മല്‍, ഹാരിസ് ചോല എന്നിവര്‍ നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Media forum Riyadh
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് മൂലം മരണപ്പെട്ടു
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version