Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • വിലങ്ങാട് കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ സ്വപ്നവീട്
    • സമാധാന ബോര്‍ഡ് അംഗങ്ങള്‍ ഗാസ പുനര്‍നിര്‍മ്മാണത്തിന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തതായി യു.എസ് പ്രസിഡന്റ്
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    • കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    • മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിലങ്ങാട് കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ സ്വപ്നവീട്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം16/02/2026 Saudi Arabia Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ കാരുണ്യഹസ്തം. റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട്, നാട്ടുകാരും മതരാഷ്ട്രീയസാമൂഹിക പ്രവര്‍ത്തരും ചേര്‍ന്ന് കുടുംബത്തിന് കൈമാറി. സ്ഥലം എം.പി. ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ കോഴിക്കോടന്‍സ് ഭാരവാഹികളായ ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു, പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ റാഫി കൊയിലാണ്ടി, കോഴിക്കോടന്‍സ് സ്ഥാപക മെമ്പര്‍മാരായ ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തുര്‍, ഫൈസല്‍ അഹ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ മുക്കം, പ്രഷീദ് കൊയിലാണ്ടി എന്നിവര്‍ ചേര്‍ന്നാണ് താക്കോല്‍ കുടുംബത്തെ ഏല്പിച്ചത്.

    കോഴിക്കോടന്‍സ് പ്രവര്‍ത്തകരുടെ ഈ മഹനീയ ദൗത്യം മാതൃകാപരമാണെന്നും ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നുവെന്നും ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. ഒത്തിരി സന്തോഷത്തോടെയാണ് ഈ ധന്യ നിമിഷത്തില്‍ പങ്കുകൊള്ളുന്നതെന്നും എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച ഫാദര്‍ വില്‍സണ്‍ മുട്ടത്തുകുന്നേല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷെബി സെബാസ്റ്റ്യന്‍, ലൗലി ബിജു എടാട്ട്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ. എം. അഭിജിത്, സല്‍മാ രാജു, ജമാല്‍ കോരങ്ങാട്ട്, മോഹനന്‍ പാറക്കടവ്, എന്‍.കെ. മുത്തലിബ്, രവീഷ് വളയം, ബവിത്ത് മലോല്‍, അനസ് നങ്ങാണ്ടി, വി.കെ. മൂസ, അഷറഫ് കൊറ്റാല, ജോസ് ഇരുപ്പക്കാട്ട്, ഒ. മുനീര്‍, പി.എസ്. ശശി, ബാലകൃഷ്ണന്‍ വിലങ്ങാട് തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    house built kozhikodens Riyadh kozhikodens vilangad vilangad family
    Latest News
    വിലങ്ങാട് കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ സ്വപ്നവീട്
    16/02/2026
    സമാധാന ബോര്‍ഡ് അംഗങ്ങള്‍ ഗാസ പുനര്‍നിര്‍മ്മാണത്തിന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തതായി യു.എസ് പ്രസിഡന്റ്
    16/02/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു
    16/02/2026
    കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
    16/02/2026
    മടപ്പള്ളി ഗവണ്മെൻ്റ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മക്ക് ഔദ്യോഗിക തുടക്കം
    16/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version