റിയാദ്- കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആറു മാസം നീണ്ടു നിൽക്കുന്ന തസ് വീദ് (Tazweed) ക്യാമ്പയിൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. സംഘടനാ ശാക്തീകരണം, കുടുംബ സംഗമം, ആരോഗ്യ സംരക്ഷണ ക്യാമ്പയിൻ, ഇന്റർനാഷണൽ ട്രെയിനർ റാഷിദ് ഗസ്സാലിയുടെ പി.ആർ.പി ലീഡർഷിപ്പ് കോഴ്സ്, ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ്, കലാ സാംസ്കാരിക പരിപാടികൾ, ചാരിറ്റി വെൽഫെയർ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരങ്ങൾ, സ്മൃതിപഥം, സെമിനാറുകൾ/ ടേബിൾടോക്ക് തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടത്തും.
അൻവർ വാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനർ മുജീബ് ഉപ്പട ഉൽഘടനം നിർവഹിച്ചു, Tazweed ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വികെ മുഹമ്മദ് നിർവഹിച്ചു. ക്യാമ്പയിനിനെ കുറിച്ച് റിയാദ് കെ.എം.സി.സി ചെയർമാൻ യു.പി മുസ്തഫ വിശദീകരിച്ചു. മുക്താർ പി.ടി.പി സ്വാഗതവും ലിയാഖത്ത് നീർവേലി നന്ദിയും പറഞ്ഞു. സൈഫു വളക്കൈ, മുസ്തഫ പാപ്പിനിശ്ശേരി, നസീർ പുന്നാട്, ഷെരീഫ് കണ്ണൂർ, മുഹമ്മദ് കണ്ടക്കൈ, അഷറഫ് പയ്യന്നൂർ, ഷബാബ് പടിയൂർ, ജാഫർ സാദിഖ്, നൗഷാദ് തലശ്ശേരി, നൗഷാദ് കെ പി തുടങ്ങിയവർ സംസാരിച്ചു.