റിയാദ്: റിയാദ് മെട്രോ ട്രെയിനിനുള്ളിൽ സംഘർഷമുണ്ടാക്കിയ നാല് ഈജിപ്ത് പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് താമസിക്കുന്നവരാണ്.
മെട്രോ ട്രെയിനനകത്ത് സംഘര്‍ഷമുണ്ടാക്കിയ സംഘം ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group