റിയാദ്- എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
‘ഇന്ത്യ@78’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഭരണ ഘടനയും സമകാലിക ഇന്ത്യയും, നിറം മാറുന്ന വിദ്യാഭ്യാസ നയം, പൗരത്വ വിവേചനം, സമ്പദ് ഘടനയും ദാരിദ്ര്യവും, തൊഴിലില്ലായ്മയും കുടിയേറ്റവും, രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യ മേഖല, കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും, ഇന്ത്യന്‍ സംസ്‌കാരവുംചരിത്രവും, ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യും.
ഷാഫി തുവ്വൂര്‍, (സെക്രട്ടറി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി), സതീഷ് കുമാര്‍ വളവില്‍ (കേളി കേന്ദ്ര കമ്മിറ്റി അംഗം), ഡോ. അബ്ദുല്‍ അസീസ് എസ്‌കെ (നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍), എം സാലി ആലുവ (ന്യൂ ഏജ്), എല്‍കെ അജിത് (ഒഐസിസി), ജയന്‍ കൊടുങ്ങല്ലൂര്‍ (റിംഫ്), സലിം പളളിയില്‍ (ടോസ്റ്റ് മാസ്‌റ്റേഴ്‌സ്), സുധീര്‍ കുമ്മിള്‍ (നവോദയ), ബാരിഷ് ചെമ്പകശേരി (ജന. സെക്രട്ടറി, പ്രവാസി), മുഹമ്മദ് ഇല്യാസ് പാണ്ടിക്കാട് (ആവാസ്), ഷിബു ഉസ്മാന്‍ (റിംഫ്) എന്നിവര്‍ പങ്കെടുക്കും.