ബുറൈദ – ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി. ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്തിയും നിയമവിരുദ്ധ അളക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച സൗദി പൗരന്‍ അഹ്മദ് നാസിര്‍ അഫലിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ ക്യാഷ് ട്രേഡിംഗ് കമ്പനിക്കു കീഴിലെ പെട്രോള്‍ പമ്പിനാണ് പിഴ ചുമത്തിയത്.
പെട്രോള്‍ പമ്പിലെ നിയമ വിരുദ്ധ അളക്കല്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



