Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    • കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    • ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    • മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    • മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ചെങ്കടൽ ചരിത്രത്തിലേക്ക് ജാലകം തുറന്ന് റെഡ് സീ മ്യൂസിയം; ഉദ്ഘാടനം നിർവഹിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/12/2025 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹിസ്‌റ്റോറിക് ജിദ്ദയിലെ റെഡ് സീ മ്യൂസിയം ഉദ്ഘാടനം ചെയ്തു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ, സാംസ്‌കാരിക മന്ത്രിയും സൗദി മ്യൂസിയം കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരന്റെയും സാന്നിധ്യത്തിലാണ് ചരിത്രപ്രധാനമായ ബാബ് അൽബൻത് കെട്ടിടത്തിൽ റെഡ് സീ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. നിരവധി വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും സാംസ്‌കാരിക, കലാ, മാധ്യമ മേഖലകളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട ഹിസ്‌റ്റോറിക് ജിദ്ദയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായ മ്യൂസിയം, ചെങ്കടലിന്റെ മൂർത്തവും അമൂർത്തവുമായ പ്രകൃതിദത്ത പൈതൃകം രേഖപ്പെടുത്താനായി സമർപ്പിച്ചിരിക്കുന്ന ലോകോത്തര മ്യൂസിയമായി പ്രവർത്തിക്കും.

    സൗദി കലാകാരനായ മുആദ് അൽഔഫിയുടെ ആദ്യത്തെ താൽക്കാലിക പ്രദർശനമായ ഗേറ്റ് ഓഫ് ഗേറ്റ്‌സ് ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മ്യൂസിയത്തിന്റെ സ്ഥിരം ഹാളുകളിൽ അതിഥികൾക്കായി പര്യടനങ്ങൾ ഒരുക്കി. ചെങ്കടൽ മേഖലയിലെ സംഗീത വൈവിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിൽക്ക് റോഡ് ബാൻഡിന്റെ പ്രത്യേക പ്രകടനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചെങ്കടൽ മ്യൂസിയം സർഗാത്മകതക്ക് വിശാലമായ ഇടം തുറക്കുന്നതായും നാഗരികതകൾ തമ്മിലുള്ള സംവാദത്തിനും സാംസ്‌കാരിക, ബൗദ്ധിക കൈമാറ്റത്തിനും സമഗ്രമായ സാംസ്‌കാരിക വേദി പ്രദാനം ചെയ്യുന്നതായും സാംസ്‌കാരിക മന്ത്രി പറഞ്ഞു. സൗദി ഭരണാധികാരികളുടെ അചഞ്ചലമായ പിന്തുണയോടെ, ഹിസ്‌റ്റോറിക് ജിദ്ദയെ പുനരുജ്ജീവിപ്പിക്കാനുള്ള അഭിലാഷ യാത്രയുടെ ഭാഗമായി, പുരാതന ജിദ്ദയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും മ്യൂസിയം പ്രതിഫലിപ്പിക്കുന്നതായും ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

    കരയുടെയും കടലിന്റെയും സംഗമസ്ഥാനത്ത് ചരിത്രപ്രധാനമായ ബാബ് അൽബൻത് കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ജീവിത ഗുണനിലവാര പ്രോഗ്രാമിന്റെ ഭാഗമായി, പരിസ്ഥിതി സുസ്ഥിരതയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി മ്യൂസിയത്തിനായി പൈതൃക കെട്ടിടം പുനരുദ്ധരിച്ചു. സാംസ്‌കാരിക മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അവയുടെ സുസ്ഥിര നഗര സാന്നിധ്യം വർധിപ്പിക്കുക, ബാബ് അൽബൻത് കെട്ടിടത്തിന്റെ വാസ്തുവിദ്യാ ആത്മാവ് സംരക്ഷിക്കുക, ഒരു നൂറ്റാണ്ട് മുമ്പുള്ള ലോകത്തിലേക്കുള്ള കവാടമെന്ന നിലയിൽ അതിന്റെ പങ്ക് പുനഃസ്ഥാപിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

    ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുന്ന സാംസ്‌കാരിക നാഴികക്കല്ലായി ബാബ് അൽബൻത് കെട്ടിടം നിലകൊള്ളുകയും ചെങ്കടൽ തീരത്തെ സംസ്‌കാരങ്ങൾക്കിടയിലുള്ള പാലമായി ഹിസ്‌റ്റോറിക് ജിദ്ദയെ എടുത്തുകാണിക്കുകയും ചെയ്യന്നു.

    23 പ്രദർശന ഹാളുകളിൽ ഏഴ് പ്രധാന തീമുകളിലായി വിതരണം ചെയ്തിരിക്കുന്ന ആയിരത്തിലേറെ പുരാവസ്തുക്കളിലൂടെയും കലാസൃഷ്ടികളിലൂടെയും റെഡ് സീ മ്യൂസിയം സമഗ്രമായ സാംസ്‌കാരിക അനുഭവം പ്രദാനം ചെയ്യുന്നു. പുരാതന കാലം മുതൽ ഇന്നുവരെയുള്ള ചെങ്കടൽ തീരത്തെ സാംസ്‌കാരികവും മനുഷ്യപരവുമായ ഇടപെടലിന്റെ യാത്ര ഈ പ്രദർശനങ്ങൾ ഉൾക്കൊള്ളുന്നു. സമുദ്ര ഗതാഗത ഉപകരണങ്ങൾ, ചൈനീസ് സെറാമിക്‌സ്, കൈയെഴുത്തുപ്രതികൾ, അപൂർവ ഫോട്ടോഗ്രാഫുകൾ, സൗദി അറേബ്യയിൽ നിന്നും മേഖലാ രാജ്യങ്ങളിൽ നിന്നും ലോകരാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികൾ എന്നിവ പ്രദർശനവസ്തുക്കളിൽ ഉൾപ്പെടുന്നു.

    പ്രത്യേക പ്രദർശനങ്ങൾ, ശാസ്ത്ര ഗവേഷണങ്ങൾ, വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെ സൗദിയിൽ ലോകോത്തര മ്യൂസിയങ്ങൾ വികസിപ്പിക്കാനുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് റെഡ് സീ മ്യൂസിയം പ്രതിഫലിപ്പിക്കുന്നതെന്ന് മ്യൂസിയം അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ ഇബ്രാഹിം അൽസനൂസി പറഞ്ഞു. അറിവ്, സർഗാത്മകത, സാംസ്‌കാരിക വിനിമയം എന്നിവയുടെ ഒരു ദീപസ്തംഭമാക്കി മാറ്റുക, ആഗോളതലത്തിൽ സൗദി സാംസ്‌കാരിക സ്ഥാപനങ്ങളുടെ വളരുന്ന പങ്ക് പ്രതിഫലിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്നും ഇബ്രാഹിം അൽസനൂസി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Historic Jeddah Inaugurated Red Sea Museum Saudi
    Latest News
    യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    25/04/2026
    കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    25/04/2026
    ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    25/04/2026
    മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    25/04/2026
    മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.