സകാക്ക – ഉത്തര സൗദിയിലെ അല്‍ജൗഫ് പ്രവിശ്യയിലെ മരുഭൂമിയില്‍ റെക്കോര്‍ഡ് മഞ്ഞുവീഴ്ച. പ്രദേശത്ത് ഇത്രയും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത മഞ്ഞുവീഴ്ച മരുഭൂമിയുടെ വരണ്ട ഭൂപ്രകൃതിയെ അതിമനോഹരമായ ശൈത്യകാല അത്ഭുതലോകമാക്കി മാറ്റി. സൗദിയിലാകെ അനുഭവപ്പെട്ട ശക്തമായ മഴക്കും ആലിപ്പഴ കൊടുങ്കാറ്റിനും പിന്നാലെയാണ് ഈ അഭൂതപൂര്‍വമായ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. കനത്ത മഴയും ആലിപ്പഴവര്‍ഷവും മേഖലയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. ഇത് പര്‍വതപ്രദേശങ്ങളെ മൂടിയ മഞ്ഞുവീഴ്ചയുടെ തണുപ്പിന് വഴിയൊരുക്കി. മഞ്ഞുവീഴ്ച സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി. മഞ്ഞുപുതച്ച മരുഭൂപ്രകൃതിയുടെ മനോഹരവും അതിശയകരവുമായ ഫോട്ടോകളും വീഡിയോകളും ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
അറബിക്കടലില്‍ നിന്ന് ഉത്ഭവിച്ച് ഒമാനിലേക്ക് വ്യാപിച്ച ന്യൂനമര്‍ദമാണ് മേഖലയില്‍ അടുത്തിടെയുണ്ടായ ആലിപ്പഴവര്‍ഷത്തിന് കാരണമെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലാവസ്ഥാ പാറ്റേണ്‍ ഈര്‍പ്പം നിറഞ്ഞ വായു വരണ്ട പ്രദേശത്തേക്ക് കൊണ്ടുവരുന്നു. ഇത് കാലാവസ്ഥയില്‍ കാര്യമായ മാറ്റത്തിന് കാരണമാകുന്നു. തല്‍ഫലമായി ഇടിമിന്നലും ആലിപ്പഴവര്‍ഷവും മഴയും സൗദിയിലും യു.എ.ഇയിലും വീശിയടിക്കുകയും മേഖലയുടെ സവിശേഷമായ വരള്‍ച്ചയെ ചെറുക്കുകയും അഭൂതപൂര്‍വമായ കാലാവസ്ഥാ സംഭവങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
സൗദി കാലാവസ്ഥാ വകുപ്പ് രാജ്യത്ത് വരും ദിവസങ്ങളില്‍ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല പ്രതികൂല സാഹചര്യങ്ങള്‍ക്ക് തയാറെടുക്കാന്‍ രാജ്യത്തെ നിവാസികളോട് ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. ഈ സാഹചര്യങ്ങള്‍ ദൃശ്യപരത കുറക്കുകയും യാത്ര തടസ്സപ്പെടുത്തുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്‌തേക്കാം. അസാധാരണമായ കാലാവസ്ഥ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.