റിയാദ്- ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് സ്വീകരണം നൽകി. ഉനൈസ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് ഷമീർ ഫറൂഖ് അദ്ധ്യക്ഷ്യം വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് കൺവീനർ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു.നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗവും സെൻട്രൽ കമ്മിറ്റി ചെയർമാനുമായ മൂസ ടിപി മോങ്ങം ഷാഫി ചാലിയത്തിനെ ഹാരാർപ്പണം നടത്തി.
ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കടന്നാക്രമണം നടക്കുന്ന ഇക്കാലത്ത് സമുദായത്തിനും സമൂഹത്തിനുമിടയിലെ ഐക്യം തകരാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ ഐക്യം നിലനിർത്തുന്നതിന് വേണ്ടിയുടെ കഠിന പരിശ്രമങ്ങൾ ഉണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ഷാഫി ചാലിയം പറഞ്ഞു.
മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ച നജീബ് കൊല്ലത്തിന് ഷാഫി ചാലിയം സ്വീകരണം നൽകി. നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹനീഫ കൊലടത്തിന് ഷാഫി ചാലിയം സ്നേഹോപഹാരം കൈമാറി. സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് നേതൃത്വം നൽകിയ സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർമാർക്കുള്ള നാഷണൽ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് വിതരണവും ഷാഫി ചാലിയം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് സുഹൈൽ സ്വാഗതവും ട്രഷറർ അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു