റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ബത്ഹയിലെ സഫ മക്ക പോളിക്ലിനിക് സന്ദർശിച്ചു. ഡോ. തമ്പാൻ സന്ദീപ് വാര്യരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മുമ്പ് റിയാദിൽ പ്രവാസിയായിരിക്കെ സഫ മക്ക പോളിക്ലിനിക്കിൽ വരാറുണ്ടായിരുന്നെന്നും ബത്ഹയിലും ഈ ക്ലിനിക്കും വീണ്ടുമെത്തുമ്പോൾ ഓർമയിൽ അന്നത്തെ കാലം ഇരമ്പുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും കുഞ്ഞി കാസർകോട് നന്ദിയും പറഞ്ഞു. ജനറൽ മാനേജർ ഫഹദ് അൽ അനൈസി, പബ്ലിക് റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ് നഹിദ്, സഹജീവനക്കാരായ ജാബിർ, ശിഹാബ്, അസീസ്, മുനീർ, അബ്ദുൽ മുസഫിർ, ചേക്കു, സുബൈർ, ഷബീർ, അബ്ദുൽ മജീദ്, ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.