ജിദ്ദ- എഴുത്തുകാരനും ഗ്രന്ഥകാരനും ചന്ദ്രിക കൊച്ചി യൂണിറ്റ് മുൻ റസിഡന്റ് എഡിറ്ററുമായ പി.എ മെഹ്ബൂബ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ഓഫീസ് സന്ദർശിച്ചു. ഷാർജ അന്താരാഷ്ട്രാ പുസ്തക മേളയിൽ പങ്കെടുത്തു ഉംറ കർമ്മം നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയതായിരുന്നു. മെഹബൂബ് രചിച്ച സി എച്ച്, ജീവിതവും വീക്ഷണവും എന്ന പുസ്തകം ജിദ്ദ കെ.എം.സി.സി യുടെ സഹകരണത്തോടെ ഗ്രൈസ് പുറത്തിറക്കിയതായിരുന്നു.
പ്രസ്ക്ലബ്ബ് മുൻ സെക്രട്ടറി, കേരള ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, സമസ്ത കേരള സാഹിത്യ പരിഷത്ത് ആജീവനാന്ത അംഗം, ചന്ദ്രിക ബ്യുറോ ചീഫ് തുടങ്ങീ പദവികൾ വഹിച്ച മെഹ്ബൂബിനെ ജിദ്ദ കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അന്തരിച്ച പ്രഗത്ഭ സിനിമാ സംവിധായകൻ സിദ്ദീഖിന്റെ ജീവചരിത്രം ‘സിദ്ദീഖ്, ചിരിയുടെ രസതന്ത്രം’ എന്ന പുസ്തകം ഈയിടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങളും സിദ്ദീഖുമായുള്ള ഓർമകളും അദ്ദേഹം പങ്കവെച്ചു.
നാസർ എടവനക്കാട്, ഇസ്‌ഹാഖ് പൂണ്ടോളി, വി പി അബ്ദുറഹിമാൻ, എ കെ ബാവ, അഷ്‌റഫ് താഴേക്കോട്, ശിഹാബ് താമരക്കുളം, ഹുസൈൻ കരിങ്കറ, ഷൗക്കത്ത് ഞാറക്കോടൻ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജമാൽ, സീതി കൊളക്കാടൻ, റഷീദ് എറണാകുളം, ജാബിർ മടിയൂർ, കരീം കൂട്ടിലങ്ങാടി, പി എം അഷ്‌റഫ് എന്നിവർ സംസാരിച്ചു. നാട്ടിൽ നിന്നെത്തിയ ബാബു നഹ്ദി, കാഞ്ഞീരമറ്റം ഇമാം സുബൈർ ബാഖഫി, നൗഷാദ് അറക്കൽ എന്നിവർക്ക് സ്വീകരണം നൽകി.