ദമ്മാം- കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കൂട്ടായ്മയായ വടകര എൻ. ആർ. ഐ. ഫോറം ഹ്രസ്വ സന്ദർശനത്തിനായി സൗദിയിൽ എത്തിയ വടകര സ്വദേശിയും പ്രശസ്ത ചരിത്രഗ്രന്ഥ രചയിതാവും പ്രഭാഷകനുമായ ഹരീന്ദ്രൻ മാഷിന് സ്വീകരണം നൽകി.
അഞ്ചര വർഷം നീണ്ട കഠിനപരിശ്രമത്തിലൂടെ പി ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാഗാന്ധി കാലവും കർമപർവവും’ എന്ന പുതിയ കൃതി പ്രവാസ സമൂഹത്തിനു പരിചയപ്പെടുത്താനായിരുന്നു സന്ദർശനം. ആദ്യപുസ്കമായ ‘ഇന്ത്യ ഇരുളും വെളിച്ചവും’ പരിചയപ്പെടുത്താനായി 2016 ൽ സൗദിയിൽ എത്തിയപ്പോൾ വടകര എൻ.ആർ. ഐ. ഫോറം സ്വീകരണം നൽകിയിരുന്നു.
എൻ.ആർ.ഐ ഫോറം പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ട്വന്റി20 ക്രിക്കറ്റ് ടൂര്ണമെന്റിന് നേതൃത്വം നൽകിയ പ്രദീപ് വടകരക്ക് ഹരീന്ദ്രൻ മാഷ് മൊമെന്റോ സമ്മാനിച്ചു. ഡോ. ഹാഷിഖ് ഹരീന്ദ്രൻ മാഷിനെ പൊന്നാട അണിയിച്ചു. ഗഫൂർ വടകര മെമെന്റോ നൽകി.
പ്രസിഡന്റ് ഗഫൂർ വടകര അദ്ധ്യക്ഷത വഹിച്ചു. ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിദ്ധാർത്ഥ് സത്യശീലൻ, മുൻ മുഖ്യ രക്ഷധികാരി ജമാൽ വില്യാപ്പള്ളി, ട്രഷറർ ഷിമൽ, ഹമീദ് കായക്കൊടി, യൂനുസ്, സുരേഷ് ബാബു, പ്രദീപ് തിക്കോടി, നിഷാദ് കുറ്റ്യാടി, മഷൂദ്, മമ്മു, ബിജു, ജിഗീഷ്, റഹ്മാൻ കാര്യാട്, രഞ്ജി, ശ്യം, സുധീർ, ഷംസീറ മഷൂദ്, നജ്‌ല നിഷാദ്, ബിൻസി ജിഗീഷ്, കാവ്യ ഷിമൽ തുടങ്ങിയവർ പ്രസംഗിച്ചു.