റിയാദ്- പതിനൊന്നാം തവണയും റഹീം കേസ് റിയാദ് ക്രിമിനൽ കോടതി മാറ്റിവെച്ചിരിക്കുകയാണ്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് മെയ് അഞ്ചിന് സൗദി ക്രിമിനല്‍ കോടതിയില്‍ അടുത്ത സിറ്റിംഗ് നടക്കും. ഇന്ന് രാവിലെ സിറ്റിംഗ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഗവര്‍ണറേറ്റില്‍ നിന്നുള്ള രേഖകള്‍ ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം കോടതിയില്‍ എത്തിയിരുന്നില്ല.
അടുത്ത സിറ്റിംഗില്‍ രേഖകളെത്തിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷം കോടതി പിരിയുകയായിരുന്നു. പതിനൊന്നാം തവണയാണ് കേസ് കോടതി മാറ്റിവെച്ചത്. അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും അഭിഭാഷകരും കോടതിയില്‍ ഹാജറായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group