ജിദ്ദ: രാജ്യത്തിന്റെ അഭിമാനവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ മതം മുറുകെപ്പിടിച്ച് നാം മതേതരത്വ സംരക്ഷകരാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ അഭിമാനവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ സമസ്ത നേതാക്കള്‍ക്കും പാണക്കാട് തങ്ങന്മാര്‍ക്കുമൊപ്പം അടിയുറച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സമസ്ത നേതാക്കളും കാണിച്ചുതന്ന പാതയിലൂടെ നീങ്ങിയാല്‍ സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തി കാമ്പസുകളില്‍ അരങ്ങേറുന്ന വത്തക്ക സമരം പോലുള്ള ആഭാസങ്ങള്‍ നേരിടേണ്ടി വരില്ല -അദ്ദേഹം പറഞ്ഞു. മതേതരത്വം ഇന്ത്യയുടെ മതം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമം എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ് ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളായ റഫീഖ് മൂസ കണ്ണൂര്‍, നാസര്‍ കോഴിത്തൊടി, അഷ്‌റഫ് താഴെക്കോട് എന്നിവരും ഹറമൈന്‍ സോണ്‍ കണ്‍വീനര്‍ സലീം നിസാമി, അബൂബക്കര്‍ ദാരിമി ആലമ്പാടി, മൊയ്തീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, അബൂബക്കര്‍ ദാരിമി താമരശ്ശേരി, മുസ്തഫ ഫൈസി ചേറൂര്‍, മുഹമ്മദ് കോയ ദുല്‍ഫുഖാര്‍ ജമലുല്ലൈലി തങ്ങള്‍, സുപ്രഭാതം നാഷണല്‍ ചീഫ് കോര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ ഫൈസി പൊന്‍മള, റഫീഖ് കൂളത്ത്, ഇര്‍ഷാദ് മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാട് ദുരന്ത ബാധിതര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ബാഖവി ഊരകം പ്രാര്‍ഥനക്കു നേതൃത്വം നല്‍കി.
സംഗമത്തില്‍ വെച്ച് സുപ്രഭാതം പത്രം പ്രചാരണ കാമ്പയിന്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റഫീഖ് മൂസയെ ആദ്യ വരിക്കാരനായി ചേര്‍ത്ത് ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങരയും, നാസര്‍ കോഴിത്തൊടിയില്‍ നിന്ന് അപേക്ഷാ ഫോം സ്വീകരിച്ച് മുഖ്യാതിഥി റഷീദ് ഫൈസി വെള്ളായിക്കോടും പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് ദാരിമി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.