മദീന: വിശുദ്ധ റമദാന് ആദ്യ പകുതിയില്‍ പ്രവാചക പള്ളിയില്‍ ഒന്നര കോടിയോളം വിശ്വാസികളെയും സന്ദര്‍ശകരെയും സ്വീകരിച്ചതായി ഹറം പരിചരണ വകുപ്പ് സ്റ്റാറ്റിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ബദ്റാനി അറിയിച്ചു. നുസുക് ആപ്പ് വഴി പെര്‍മിറ്റ് നേടി റമദാനിലെ ആദ്യ പതിനഞ്ചു ദിവസങ്ങളില്‍ അഞ്ചു ലക്ഷം പേര് റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിച്ചു. റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുന്നതും റൗദയിലേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നതും നുസുക് ആപ്പ് വഴിയുള്ള പെര്‍മിറ്റുകള്‍ എളുപ്പമാക്കിയതായി സുല്‍ത്താന്‍ അല്‍ബദ്റാനി പറഞ്ഞു.
Friday, August 7
Breaking:
- അര്ജുന് ആയങ്കിയെ പിടികൂടാന്‍ പൊലീസന് കര്‍ശന നിര്‍ദ്ദേശം
- പറമ്പിൽപീടിക സ്വദേശി ജിദ്ദയിൽ നിര്യാതനായി
- നജ്റാനില്‍ ഹൂത്തി ആക്രമണം: പ്രവാസികള്‍ അടക്കം 11 പേർക്ക്പരിക്ക്, ഹൂത്തി ആക്രമണത്തില്‍ 17 യെമന്‍ സൈനികര്‍ കൊല്ലപ്പെട്ടു
- ദുബായിൽ പാസ്പോർട്ട് സേവനങ്ങൾ വേഗത്തിലാക്കും: പുതിയ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി
- വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി
