റിയാദ്: പ്രവാസി ക്ഷേമനിധി പോലുള്ള ക്ഷേമ പദ്ധതികളിൽ ഭാഗഭാക്കായി നോർക്കയിൽ നിന്നും സർക്കാരിൽ നിന്നും ഉള്ള ആനുകൂല്യങ്ങൾ കൈപറ്റാൻ ഗൾഫ് മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹം തയ്യാറാവണമെന്നും ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കാൻ കെഎംസിസി കൂട്ടായ്മകൾ മുൻകൈയെടുക്കണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ റജുലാ പെലത്തൊടിക്ക് ബത്തയിലെ ലൂ ഹ മാർട്ട് ഓഡിറ്റോറിയത്തിൽ റിയാദ് കോഡൂർ പഞ്ചായത്ത് കെഎംസിസി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അമീറലി വലിയാടിൻ്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം
മലപ്പുറം മണ്ഡലം റിയാദ് കെഎംസിസി സെക്രട്ടറി സി. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ പി പി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, യൂനുസ് നാണത്ത്, യൂനുസ് കൈതക്കോടൻ, നസീർ പി പി, ഷാജു പെലത്തൊടി എന്നിവർ പ്രസംഗിച്ചു
ജംഷാദ് വലിയാട് സ്വാഗതവും അസീസ് കോഡൂർ നന്ദിയും പറഞ്ഞു