റിയാദ്- തലസ്ഥാന നഗരിയടക്കം റിയാദ് പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മക്കയുടെ തെക്ക് ഭാഗം എന്നിവിടങ്ങളില്‍ മഴ പെയ്തു തുടങ്ങി. ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചിരുന്നു.
ധ്രുവക്കാറ്റ് കാരണം രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും താപനില ഗണ്യമായി താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യത്തിന് ഇത് കാരണമാകും. അദ്ദേഹം പറഞ്ഞു. റിയാദില്‍ രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമാണ്. ദമാമിലും അല്‍ഹസയിലും മൂടല്‍മഞ്ഞുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group