റിയാദ്- റിയാദിൽ ശനി(എപ്രിൽ ആറ്, 2024)മുതൽ അടുത്ത ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് പട്ടണം, ദിരിയ, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ മുസാഹ്മിയ, അൽ ഹാരിഖ്, അൽ ഖർജ്, ഹോത്ത ബനീ തമീം, മജ്മ, സുൽഫി, ഷഖ്റ, ഹുറൈമില, റുമാ, വാദി ദവാസിർ, അഫ്ലാജ്, അൽ സലീൽ, താദിഖ്, ദർമ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്ക് സാധ്യത.
മഴക്കെടുതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. വെള്ളപ്പൊക്കം, താഴ്വരകൾ, ചതുപ്പുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group