റിയാദ്: ഈദുല്‍ ഫിത്വര്‍ (പെരുന്നാൾ) ദിനത്തില്‍ സൗദിയിലെങ്ങും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു കാരണം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും പെരുന്നാള്‍ നമസ്‌കാരം ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ നമസ്‌കരിക്കണമെന്ന് സൗദി മതകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. ഇന്ന് (ബുധന്‍) മുതല്‍ തിങ്കളാഴ്ച വരെയാണ് മഴക്ക് സാധ്യത.
തലസ്ഥാനമായ റിയാദിലും പരിസരപ്രദേശങ്ങളിലും മദീന, മക്ക, അല്‍ഖസീം, ഹായില്‍ ദമാം എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കും. തബൂക്കില്‍ ശനിയാഴ്ച വരെയും അല്‍ജൗഫില്‍ ഞായറാഴ്ച വരെയും തായിഫില്‍ തിങ്കളാഴ്ച വരെയും അബഹ, ഖമീസ് മുശൈത്ത് ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയും മഴയുണ്ടാകും. ജിസാനിലും നജ്‌റാനിലും തിങ്കളാഴ്ച വരെയാണ് മഴക്ക് സാധ്യത.
മഴ കാരണം തുറന്ന സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തേണ്ടതില്ലെന്ന് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു.



