ജിദ്ദ – എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്സി സര്‍വീസ് നടത്തിയ 648 പേരെ ഒരാഴ്ചക്കിടെ പിടികൂടിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്സി സര്‍വീസ് നടത്തിയവരുടെ 582 കാറുകളും റമദാന് 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ കസ്റ്റഡിയിലെടുത്തു.
ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ട്രാന്‍സ്പോര്‍ട്ട് ജനറഫല് അതോറിറ്റി എയര്‍പോര്‍ട്ട് കള്ള ടാക്സികള്‍ കണ്ടെത്താന്‍ ഊര്‍ജിതമായ പരിശോധനകള്‍ നടത്തുന്നത്.
എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെ ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തി കാറുകള്‍ കസ്റ്റഡിയിലെടുക്കും. മുഴുവന്‍ യാത്രക്കാര്‍ക്കും സുരക്ഷിതവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഗതാഗത സേവനം നല്‍കുന്നത് ഉറപ്പാക്കാന്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.