ജിദ്ദ: അനാകിഷ് കെ.എം.സി.സി സംഘടിപ്പിച്ച ഇഖ്റഅ ഖുർആൻ ,ബാങ്ക് വിളി പാരായണ മത്സരം ശ്രോതാക്കളുടെ ഹൃദയം നിറച്ചു. സമാപന സമ്മേളനം അനാകിഷ് കെ.എം.സി.സി പ്രസിഡൻ്റ് ബഷീർ കീഴില്ലത്തിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
ഈ ആധുനിക യുഗത്തിലും പരിശുദ്ധ ഖുർആൻ പഠിക്കാനും ഗവേഷണം ചെയ്യാനും പുതിയ തലമുറയും കുടുംബങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്ന് ചടങ്ങിൽ ഉദ്ബോധന പ്രസംഗം നിർവ്വഹിച്ച ഇസ്ലാമിക് സെന്റർ സൗദിനാഷണൽ കമ്മറ്റി പ്രസിഡന്റ് ഉബൈദുള്ള തങ്ങൾ ഹൈദ്രൂസി മേലാറ്റൂർ പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന വൈസ്പ്രസിഡന്റ് റിഹാസ് പുലാമന്തോൾ മിറാക്കിൾ ഓഫ് ഖുർആൻ എന്ന വിഷയത്തിൽ സംസാരിച്ചു. മഞ്ചേരി മുൻ എം.എൽ.എ അഡ്വ.എം ഉമ്മർ, സൗദി കെ എം സി സി നാഷണൽ കമ്മറ്റി സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദാ സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്റർ, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം,ആക്ടിങ്ങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി,ലത്തീഫ് കളകാന്തിരി,കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇബ്റാഹീം കൊല്ലി,മലപ്പുറം ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ,ഖുൻഫുദ കെ എംസിസി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാസ്മി,വനിതാ വിങ്ങ് പ്രസിഡന്റ് മുംതാസ് ടീച്ചർ,ശാഫി (ഇസ്‌ലാഹി സെന്റർ) ഹിസ്ഫുൽ റഹ്‌മാൻ,അബു ദാരിമി (ആലമ്പാടി ഉസ്താദ് ഇസ്‌ലാമിക് സെന്റർ) ,മജീദ് കൊടുവള്ളി,ബഷീർ കുറ്റിക്കടവ്,യാസർ അറാഫത്ത്,സമീർ ചെമ്മംകടവ്,ഫാരിസ് കോങ്ങാട്,ശരീഫ് തെന്നല,ബഷീർ ആഞ്ഞിലങ്ങാടി ,റഫീഖ് ഫുഡ്മോഡേൺ എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു.
അലി മുഹമ്മദ് അലി ജെ.എൻ.എച്ച് മുഖ്യാത്ഥിയായിരുന്നു. അനാകിഷ് കെ.എം.സി.സി ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അഹമ്മദ് ഹിസ്ഫുൽ റഹ്‌മാൻ ഖിറാഅത്ത് നടത്തി.അനാകിഷ് കെ.എം.സി.സി ജനറൽ സെക്രട്ടറി എ.സി.മുജീബ് പാങ്ങ് സ്വാഗതവും,റഹ്‌മത്ത് അലി നന്ദിയും പറഞ്ഞു. നിസാർ മടവൂർ പരിപാടികൾ നിയന്ത്രിച്ചു. ഖാലിസ് ബഷീർ,ഫർഹാനത്ത് ഖാലിസ്,അൻവർ അബ്ദുള്ള, കോയ, അഫ്സൽ നാറാണത്ത്,റാഫി ,നസീഹ ടീച്ചർ,സാബിറ മജീദ്,ഹാജറ ബഷീർ,ശഹനാസ് ഹസ്സൻ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.