ജിദ്ദ: വിശുദ്ധ ഖുർആനിന്റെ പഠനവും പാരായണവും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ അനസ് ബിൻ മാലിക് മദ്രസ സംഘടിപ്പിക്കുന്ന സൗദി ദേശീയതല ഖുർആൻ പാരായണം ആന്റ് ഹിഫ്ള് മൽസരം ‘തിജാറതൻ ലൻതബൂർ’ 2024 നവംബർ 8ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ & സൂപ്പർ സീനിയർ കാറ്റഗറികളിലായി ഗേൾസിനും ബോയ്സിനും പ്രത്യേകം മൽസരങ്ങളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിജയികൾക്ക് സ്വർണനാണയങ്ങൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും ജംഇയ്യതുത്തർത്തീലിന്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
പ്രായപരിധിയനുസരിച്ചുള്ള കാറ്റഗറികളിൽ ഗൂഗിൾ ഫോം വഴി റെജിസ്റ്റർ ചെയ്യുന്ന മൽസരാർത്ഥികളെ വിദഗ്ദരായ ജഡ്ജസിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നേരിട്ടുള്ള എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വ്യത്യസ്ത കാറ്റഗറികളിലായി ഇരുനൂറോളം മൽസരാർത്ഥികൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്ടോബർ 25 ആണ് എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0541799403, 0576948776, 0560282977 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.