ജിദ്ദ: തന്റെ ജീവിതവും സമയവും, കഴിവും എല്ലാം സഹജീവികൾക്ക് വേണ്ടി ചെലവഴിക്കുമ്പോഴാണ് പൊതുപ്രവർത്തകരുടെ ജീവിതം അന്വർത്ഥമാകുന്നതെന്നും അത്തരം പ്രവർത്തന ശൈലിയുടെ ഉദാത്ത മാതൃകയാണ് കെ എം സി സി സ്വീകരിച്ചിരിക്കുന്നതെന്നും പി.വി.അബ്ദുൽ വഹാബ്, എം.പി. പറഞ്ഞു. ജിദ്ദ നിലമ്പൂർ മണ്ഡലം കെ എം സിസി നിലമ്പൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സി. എച്ച്. സെന്റർ വർഷം തോറും നൂറ് കണക്കിന് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നടത്തി വരാറുള്ള ഇഫ്ത്താർ വിരുന്നിന്റെ സൗഹൃദ സംഗമത്തിൽ ജിദ്ദാ നിലമ്പൂർ മണ്ഡലം കെ എം സി സിയുടെ വിഹിതം കൈപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് സെന്റർ പ്രസിഡണ്ട്, പി. വി. അലി മുബാറക് അധ്യക്ഷത വഹിച്ചു, എസ്. ടി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.കുഞ്ഞാൻ. കോൺഗ്രസ്സ് നേതാക്കളായ വി.എ. കരീം. എൻ.എ കരീം ഗോപിയേട്ടൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഇഖ്ബാൽ മാസ്റ്റർ, സെക്രട്ടറിമാരായ, മച്ചിങ്ങൽ കുഞ്ഞു, റഷീദ് വരിക്കോടൻ, കണ്ണാട്ടിൽ ബാപ്പു, കെ എം സി സി നേതാക്കളായ നസ്റുദീൻ പൂക്കോട്ടും പാടം, അക്ബർ മണിമൂളി, ഗഫൂർ തോണിക്കടവൻ, നാലകത്ത് വീരാൻ കുട്ടി, മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുട്ടി പൂളക്കൽ, സെക്രട്ടറി നാണിക്കുട്ടി കൂമംഞ്ചീരി എന്നിവർ പ്രസംഗിച്ചു.
ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹഖ് കൊല്ലേരി, ജിദ്ദ നിലമ്പൂർ മണ്ഡലം കെഎം സിസിയുടെ നോമ്പു തുറക്കുള്ള സംഖ്യ പി.വി. അബ്ദുൽ വഹാബ്, എം.പി.ക്ക് കൈമാറി, സെന്റർ സെക്ട്രറി ഇസ്മയിൽ മൂത്തേടം സ്വാഗതവും, ട്രഷറർ കൊബൻ ഷംസു നന്ദിയും പറഞ്ഞു.