റിയാദ്- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയത്തില്‍ റിയാദ് ഒ.ഐ.സി.സി വിജയാഘോഷം നടത്തി. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന ആഘോഷപരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ പറയാനില്ലാത്തത് കൊണ്ട് വര്‍ഗീയത മാത്രം പ്രചാരണ ആയുധമാക്കിയും കോടികള്‍ നല്‍കി രാജ്യത്തെ ചില പ്രധാന മാധ്യമങ്ങളെ വിലക്കെടുത്ത് നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചാരണങ്ങള്‍ പടച്ചുവിട്ടും സര്‍വ്വേ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയും മുന്നേറിയ മോദിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യാ മുന്നണിക്ക് തല്‍ക്കാലം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വര്‍ഗീയ ശക്തികള്‍ക്കെതിരെ നേടിയിട്ടുള്ള ഈ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പിണറായി ബിജെപിയെയല്ല വിമര്‍ശിച്ചത്. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയുമാണ്. മോദിക്കെതിരെ ഒന്നും കേരളത്തിന്റെ മുഖ്യമന്ത്രി മിണ്ടിയില്ലെന്നും കേരളം വിട്ടു മറ്റൊരു സംസ്ഥാനത്തും അദ്ദേഹം പ്രചാരണത്തിനു പോയതുമില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയും കുടുംബവും മോദിക്ക് പകരക്കാരനായി ഉലകം ചുറ്റും വാലിബനാണന്നും അബ്ദുല്ല വല്ലാഞ്ചിറ കുറ്റപ്പെടുത്തി. കേരളത്തില്‍ നഷ്ടപെട്ട സീറ്റുകളില്‍ ശരിയായ വിശകലനം നടത്തി അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉന്നതവിജയം കരസ്ഥമാക്കാന്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഒഐസിസി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, അമീര്‍ പട്ടണത്ത്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ, നിഷാദ് ആലങ്കോട്,അബ്ദുല്‍ കരീം കൊടുവള്ളി, അസ്‌ക്കര്‍ കണ്ണൂര്‍, യഹിയ കൊടുങ്ങല്ലൂര്‍, സൈഫ് കായങ്കുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷാനവാസ് മുനമ്പത്ത്, സലീം ആര്‍ത്തിയില്‍, നാസര്‍ വലപ്പാട്, ശരത്ത് സ്വാമിനാഥന്‍, ബഷീര്‍ കോട്ടയം, മാത്യു എറണാകുളം, മജു സിവില്‍ സ്റ്റേഷന്‍ എന്നിവര്‍ സംസാരിച്ചു.സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും,സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് ശങ്കര്‍ നന്ദിയും പറഞ്ഞു. വിജയാഘോഷത്തിന്റെ ഭാഗമായി മധുരം നല്‍കിയും മുദാവാക്യങ്ങള്‍ മുഴക്കിയും നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറ് കണക്കിന് പേര്‍ പങ്കാളികളായി.
നാദിര്‍ഷാ റഹിമാന്‍, വിനീഷ് ഒതായി, നാസര്‍ ലെയ്‌സ്, ഷാജി മടത്തില്‍, ഷബീര്‍ വരിക്കാപള്ളി, ഷിബു ഉസ്മാന്‍,തല്‍ഹത്ത് തൃശൂര്‍, അലക്‌സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്, അന്‍സാര്‍ വര്‍ക്കല തുടങ്ങിയര്‍ സന്നിഹിതരായി. നാസര്‍ മാവൂര്‍, സലീം വാഴക്കാട്, വിനോയി കൊല്ലം, സൈനുദ്ദീന്‍ പാലക്കാട്, റാസി തിരുവനന്തപുരം, ഹാഷിം കണ്ണൂര്‍, അന്‍സാര്‍ തിരുവനന്തപുരം, രിഫായി കോഴിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.