ജിദ്ദ – ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി. ഓണ്‍ലൈന്‍ ഉള്ളടക്കം എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതായി തെറ്റിദ്ധരിച്ച്, പകര്‍പ്പവകാശ ഉടമയുടെ അനുമതിയോ ലൈസന്‍സോ നേടാതെ സ്വകാര്യ കമ്പനി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചതിനെ പകര്‍പ്പവകാശ ഉടമ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിയമ ലംഘനം സ്ഥിരീകരിച്ചു. പകര്‍പ്പവകാശ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി, നിയമം ലംഘിച്ചതിന് കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി. കമ്പനിക്ക് 12,000 റിയാല്‍ പിഴ ചുമത്തിയ കമ്മിറ്റി നിയമം ലംഘിച്ച് ഉപയോഗിച്ച ഉള്ളടക്കം നീക്കം ചെയ്യാനും വിധിച്ചു.
ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നത് പൊതു ഉപയോഗത്തിന് ലഭ്യമാണെന്ന് അര്‍ഥമാക്കുന്നില്ലെന്ന് അതോറിറ്റി പറഞ്ഞു. ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ ഭേദഗതികള്‍ വരുത്തുന്നതിനോ മുമ്പ് അനുമതിയോ ലൈസന്‍സോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നത് സര്‍ഗാത്മകതയെ സംരക്ഷിക്കാനും സ്രഷ്ടാക്കളുടെ പരിശ്രമങ്ങളെ സംരക്ഷിക്കാനും സഹായിക്കുമെന്നും സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വ്യക്തമാക്കി.



