റിയാദ്– സൗദ് രാജാവിൻ്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. നാളെ വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കും. അബ്ദുല്ല ബിന്‍ സൗദ് ബിന്‍ സഅദ് അല്‍അവ്വല്‍ അല്‍സൗദ് രാജകുമാരൻ്റെ മാതാവ് മരണപ്പെട്ടതായും ഇന്ന് വൈകീട്ട് മഗ്‌രിബ് നമസ്‌കാരാന്തരം വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മയ്യിത്ത് ഖബറടക്കുമെന്നും റോയല്‍ കോര്‍ട്ട് മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group