റിയാദ് : ബലിപ്പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം “പെരുന്നാൾ നിലാവ് 2024” ശ്രദ്ധേയമായി. എക്സിറ്റ് 16 സുലൈയിലെ ബിലാദി ഇസ്തിറാഹയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കൊക്കോകോള ട്രെയിനിങ് മാനേജർ വേണുഗോപാൽ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യാസിർ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു.
ഡോ.ജയചന്ദ്രൻ,ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് വി ജെ നസ്റുദ്ധിൻ, മോട്ടിവേഷൻ സ്പീക്കർ സുഷമ ഷാൻ, എഴുത്തുകാരി നിഖില സമീർ, സുധിർ കുമ്മിൾ (നവോദയ), ഷഫീഖ് പൂരകുന്നിൽ (ഓ ഐ സി സി), സൈഫ് കൂട്ടുങ്കൽ (കായംകുളം പ്രവാസി അസോസിയേഷൻ), നൗഷാദ് ആലുവ (ഹെല്പ് ഡെസ്ക്), ഇസ്മായിൽ പയ്യോളി(24 ന്യൂസ്), മജീദ് പതിനാറുങ്ങൽ (ന്യൂസ് 16 ), അബ്ദുൽ സലാം കോട്ടയം, ഷാനവാസ് മുനമ്പത്ത്, ഡൊമിനിക്,ഷാജഹാൻ മജീദ് , ബിനു മെൻസ് ട്രെൻഡ്, പി എം എഫ് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കർ,ഷിബു ഉസ്മാൻ, ഷരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റമദാൻ രാത്രികളിൽ പി എം എഫ് നടത്തിയ അത്താഴ വിതരണത്തിന് പിന്തുണ നൽകിയ ജിഷാദ് (ബിനു ഫൈസലിയ) നെ നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബിനു കെ തോമസ്, സുരേഷ് ശങ്കർ എന്നിവർ ചേർന്ന് ആദരിച്ചു.
പി എം എഫ് കുടുംബാംഗങ്ങളായ ആൻഡ്രിയ ജോൺസൺ, ഫിദ ഫാത്തിമ , കല്യാണി സുരേഷ് ശങ്കർ, അനാറ റഷീദ്, ഫൗസിയ നിസാം, നേഹ പുഷ്പരാജ്, സുരേഷ് ശങ്കർ, നൗഫൽ ഈരാറ്റുപേട്ട, ഷമീർ വളാഞ്ചേരി,നസീർ തൈക്കണ്ടി, മഹേഷ് ജയ്, ശരീഖ് തൈക്കണ്ടി, അഷറഫ് റോക്സ്റ്റർ ,വൈഭവ് ഷാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.നേഹ റഷീദ്,ദിയ റഷീദ് ,ആൻഡ്രിയ ,സേറ മറിയം എന്നിവരുടെ ഡാൻസ് പരിപാടിക്ക് മാറ്റ് കൂട്ടി.
പരിപാടിക്ക് ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, ഭാരവാഹികളായ റഫീഖ് വെട്ടിയാർ, പ്രഡിൻ അലക്സ്, ബിനോയ് കൊട്ടാരക്കര, നൗഷാദ് യാഖൂബ് , തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ, സുരേന്ദ്രബാബു, റഷീദ് കായംകുളം, സമീർ റോയ്‌ബക്ക്, മുജീബ് കായംകുളം എന്നിവർ നേതൃത്വം നൽകി.സജ്‌ന നൗഫൽ അവതാരകയായിരുന്നു.കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സിമി ജോൺസൺ,സുനി ബഷീർ,രാധിക ടീച്ചർ,ജാൻസി പ്രെഡിൻ, ജോജി ബിനോയ്,ഷംല റഷീദ് എന്നിവർ ഉപഹാരം നൽകി. കോഡിനേറ്റർ ബഷീർ കോട്ടയം സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.