റിയാദ്: റിയാദ് സ്‌പോർട്‌സ് ട്രാക്കിൽ പൊതു സുരക്ഷ നിരീക്ഷിക്കാനും പരിശോധിക്കാനും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാനും സന്ദർശകർക്ക് സവിശേഷ കായിക അനുഭവം ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും നിന്നുകൊണ്ടു മാത്രം യാത്ര ചെയ്യാവുന്ന മുച്ചക്ര ഇലക്ട്രിക് സ്‌കൂട്ടറുകളിൽ പോലീസ് പട്രോളിംഗ് ആരംഭിച്ചു.
സ്‌പോർട്‌സ് ട്രാക്ക് പതിവായി ഉപയോഗിക്കുന്നവർക്ക് പോലീസ് പട്രോളിംഗ് ആശ്വാസകരമായ സന്ദേശമാണ്. സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാനും സ്‌പോർട്‌സ് ട്രാക്ക് ഉപയോക്താക്കളുടെ സുരക്ഷയും മനസ്സമാധാനവും സംരക്ഷിക്കാനും ട്രാക്കിലുടനീളം ചുറ്റി സഞ്ചരിക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യ പോലീസ് പട്രോളിംഗിന് ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group