റിയാദ് – റിയാദ് പ്രവിശ്യയിൽ പെട്ട വാദി ഗൈലാനയിൽ പിക്കപ്പ് ഒഴുക്കിൽ പെട്ട് മറിഞ്ഞു. മലവെള്ളപ്പാച്ചിൽ അവഗണിച്ച് താഴ്വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ കാർ ഒഴുക്കിൽ പെട്ട് മറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൗദിയിൽ മലവെള്ളപ്പാച്ചിലിനിടെ താഴ്വരകൾ മുറിച്ചുകടക്കുന്നത് പതിനായിരം റിയാൽ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



